കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കർ സ്വപ്ന സുരേഷിനൊപ്പം ഏഴുതവണ വിദേശ യാത്ര നടത്തിയെന്ന് കസ്റ്റംസ്.
ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയെ എതിർത്താണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ കസ്റ്റംസ് ഇക്കാര്യം ബോധിപ്പിച്ചത്.
ഏഴു തവണയും വിദേശത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുമിച്ച് താമസിച്ചെന്നും ഇതിെൻറ ചെലവ് വഹിച്ചത് ശിവശങ്കറായിരുന്നെന്നും കസ്റ്റംസ് ആരോപിച്ചു. നിഗൂഢ ഉദ്ദേശ്യത്തോടെ നടത്തിയ ഇൗ യാത്രകൾ സംബന്ധിച്ച് അന്വേഷിച്ചു വരുകയാണ്. മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ യാത്ര നടത്തിയത് അങ്ങേയറ്റം ഗൗരവതരമാണ്.
കള്ളക്കടത്ത് സംഭവത്തിലൂടെ യു.എ.ഇയുമായുള്ള സൗഹൃദബന്ധത്തിന് കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റിെൻറ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. അർബുദം സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ശിവശങ്കർ കോടതിയിൽ നൽകിയ റിപ്പോർട്ട് ആറു വർഷം മുമ്പുള്ളതാണെന്നും ഇത്തരത്തിൽ അസുഖബാധിതനായിരിക്കെ തന്നെ ശിവശങ്കർ നിരവധി തവണ വിദേശയാത്ര നടത്തിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇൗ കേസിൽ ജാമ്യം ലഭിക്കാനുള്ള ഏകപ്രതി താൻ മാത്രമാണെന്നും മറ്റ് പ്രതികൾ നൽകിയ മൊഴികളല്ലാതെ തനിക്കെതിരെ ഒരു തെളിവുമില്ലെന്നും ശിവശങ്കർ വാദിച്ചു. ജാമ്യാപേക്ഷ ബുധനാഴ്ച വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.