തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് പിന്തുണയർപ്പിച്ച് പഴയ കവിതയുമായി മന്ത്രി ജി. സുധാകരൻ. താൻ മൂന്നു വർഷം മുമ്പ് എഴുതിയ കവിത ഇപ്പോൾ സത്യമെന്ന് തെളിഞ്ഞതായും അന്ന് കവിതയെ പരിഹസിച്ചവർ ഇപ്പോൾ എവിടെയെന്നും മന്ത്രി ചോദിച്ചു.
‘നീച ലിംഗങ്ങൾ മുറിക്കുന്ന പെണ്ണുങ്ങൾ’ എന്ന പേരിൽ കവിതയെഴുതിയപ്പോൾ എല്ലാവരും ഒറ്റക്കെട്ടായാണ് തനിക്കെതിരെ തിരിഞ്ഞത്. ഇതെന്ത് കവിതയെന്നാണ് അന്ന് പല മാന്യൻമാരും ചോദിച്ചത്. കവിതയല്ല ജീവിതമാണ് പ്രതിപാദ്യമെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യെപ്പട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതി ചെയ്ത നടപടി ധീരമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ നടപടി ധീരം -മേഴ്സിക്കുട്ടിയമ്മ
കൊല്ലം: പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ നടപടി ധീരമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്വാമിമാരിൽനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് അപമാനകരമാണ്. സ്ത്രീകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സ്വാമിയുടെ അതിക്രമത്തിനെതിരെ പ്രതികരിച്ച െപൺകുട്ടി അഭിനന്ദനം അർഹിക്കുെന്നന്നും മന്ത്രി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.