‘മോഖ’ തീവ്രചുഴലിക്കാറ്റാകും; അടുത്ത 5 ദിവസം മിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്.

അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോഖ’ രൂപപ്പെട്ടു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ ‘മോഖ’ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും. മെയ്‌ 14 ഓടെ ശക്തി കുറഞ്ഞ് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന എട്ട് ടീമുകളെയും 200 രക്ഷാപ്രവർത്തകരെയും പശ്ചിമ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Cyclone MochaCyclone Mocha and rain update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.