കൊച്ചി: നടൻ ദിലീപിെൻറ ഉടമസ്ഥതയിെല ചാലക്കുടി ഡി സിനിമാസ് സമുച്ചയം പുറേമ്പാക്കുഭൂമി കൈയേറി നിർമിച്ചതാണെന്ന വിജിലൻസ് കേസിൽ അന്വേഷണം തുടരാമെന്ന് ഹൈകോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾക്ക് സാധുതയുണ്ടോയെന്ന് കൃത്യമായി വിലയിരുത്തുന്ന അന്വേഷണം നടത്തണമെന്നാണ് നിർദേശം. എഫ്.െഎ.ആറിൽ ആരുെടയും പേര് ചേർക്കാതെ വസ്തുനിഷ്ഠ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.
കൈയേറ്റം ആരോപിച്ചുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതിയുടെ 2018 മാർച്ച് 15ലെ ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് ഹൈകോടതിയെ സമീപിച്ചത്. ഭൂമി കൈയേറ്റം ആരോപിച്ചുള്ള പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് തുടർനടപടിക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, റിപ്പോർട്ട് തള്ളിയ കോടതി ആരെയും കേസിൽ പ്രതിചേർക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നിർദേശിച്ചു. അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ പ്രതിചേർക്കാമെന്നും വ്യക്തമാക്കി. ഇൗ ഉത്തരവാണ് ദിലീപ് ചോദ്യം ചെയ്തത്.
ആരെയും പ്രതിയാക്കാതെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി നിർദേശിച്ച സാഹചര്യത്തിൽ അന്വേഷണം ഹരജിക്കാരനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പേര് ചേർക്കാതെയുള്ള അന്വേഷണമായതിനാൽ ഏതെങ്കിലും തരത്തിൽ ഹരജിക്കാരനെ പീഡിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ല.
ഇൗ ഘട്ടത്തിൽ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹരജിക്കാരന് കോടതിയെ സമീപിക്കാനാവില്ലെന്നും കേസിൽ പ്രതിചേർക്കുന്ന സമയത്ത് ആവശ്യമെങ്കിൽ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പരാതിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും അതിശ്രദ്ധയോടെ പരിശോധിക്കണമെന്ന് വിജിലൻസിന് നിർദേശം നൽകേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.
റവന്യൂ വിഷയം കലക്ടർ പരിശോധിച്ച് തീർപ്പാക്കിയതാണെന്ന് പറയുന്നു. ഇക്കാര്യവും വിജിലൻസ് പരിശോധിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.