തിരുവനന്തപുരം: ടെലി മെഡിസിൻ വിവാദത്തിൽ ആരോപണങ്ങൾക്ക് വിശദീകരണവുമായി െഎ.ട ി വകുപ്പ്. കോവിഡ് കാലത്ത് ആളുകൾക്ക് ടെലി കൺസൾേട്ടഷൻ വഴി വൈദ്യസഹായമെത്തിക്കു ന്നതിനാണ് നടപടിക്രമങ്ങളെല്ലാം പാലിച്ച് െഎ.എം.എയുടെ സഹകരണത്തോടെ സംവിധാനം ഏ ർപ്പെടുത്തിയത്. ക്യുക്ക് ഡോക്ടർ എന്ന സ്റ്റാർട്ടപ് കമ്പനി കൈകാര്യം ചെയ്യുന്ന വിവരങ്ങളെല്ലാം സൂക്ഷിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഡേറ്റ സെൻററിലാണ്. േഡറ്റ സുരക്ഷക്ക് ആവശ്യമായ എല്ലാ സാേങ്കതിക മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താവിെൻറ സമ്മതത്തോടെ മാത്രമാണ് ടെലി കൺസൾേട്ടഷൻ നടക്കുക. സേവനം നൽകുന്നത് സ്വകാര്യ കമ്പനിയാണെങ്കിലും ഉപഭോക്താവിനെ അറിയിച്ച ശേഷമാണ് കൺസൾേട്ടഷൻ സൗകര്യം നൽകുന്നത്. വിഡിയോ കാൾ ഒരു സാഹചര്യത്തിലും റെക്കോഡ് ചെയ്യുന്നില്ലെന്നും െഎ.ടി വകുപ്പ് വ്യക്തമാക്കി.
പദ്ധതി ഉടൻ നടപ്പാക്കാൻ കഴിയും വിധമുള്ള ശക്തമായ െഎ.ടി പ്ലാറ്റ്ഫോം സർക്കാർ െഎ.ടി ഏജൻസികളുടെ കൈവശമുണ്ടായിരുന്നില്ല. ഇൗ സാഹചര്യത്തിൽ ടെലി മെഡിസിൻ മേഖലയിൽ സാേങ്കതിക വൈദഗ്ധ്യമുള്ളവരെ കണ്ടെത്താൻ സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി സ്റ്റാർട്ടപ് മിഷെൻറ സഹായം ആവശ്യെപ്പട്ടു. സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ സേവനം സ്റ്റാർട്ടപ്പുകളിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള സ്റ്റാർട്ടപ് മിഷൻ വഴിയുള്ള നടപടിക്രമങ്ങളും വിദഗ്ധസമിതിയുടെ പരിശോധനയുമെല്ലാം സർക്കാർ ഉത്തരവുകൾ പ്രകാരം സാധുതയുള്ളതാണ്.
ഇത്തരത്തിൽ സൗജന്യമായി സേവനം ലഭ്യമാക്കാൻ തയാറുള്ള രണ്ട് സ്റ്റാർട്ടപ്പുകെള കണ്ടെത്തുകയും ഇവയുടെ വിശദാംശങ്ങൾ െഎ.ടി മിഷന് സ്റ്റാർട്ടപ് മിഷൻ നൽകുകയും ചെയ്തു. തുടർന്ന് ആേരാഗ്യവകുപ്പ് പ്രതിനിധി, െഎ.ടി മിഷൻ എന്നിവരടങ്ങളുന്ന മൂല്യനിർണയ സമിതി വിശദമായി പരിശോധിച്ചു. തുടർന്ന് െഎ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടുന്ന പർേച്ചസ് കമ്മിറ്റിയും വിശദമായി പരിശോധിച്ചാണ് സ്റ്റാർട്ടപ് സേവനം അംഗീകരിച്ചതെന്നും െഎ.ടി വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.