തിരുവനന്തപുരം: മകൾ എ.ബി.വി.പി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്ന് ആരോപിച്ച് വിരമിച്ച എസ്.ഐയുടെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. നെയ്യാറ്റിൻകര അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും രണ്ട് ബൈക്കുകൾ നശിപ്പിച്ചെന്നും അനിൽകുമാർ പറഞ്ഞു.
ധനുവച്ചപുരം കോളജിൽ പഠിക്കുന്ന മകളും എ.ബി.വി.പി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് അനിൽകുമാർ ആരോപിക്കുന്നത്. എ.ബി.വി.പിക്കാർക്ക് പിരിവ് നൽകാത്തതും അവർക്കൊപ്പം പ്രകടനത്തിന് പോവാത്തതുമാണ് മകളോടുള്ള ദേഷ്യത്തിന് കാരണമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.