ഡേ കെയറുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നിർദേശം 

തിരുവനന്തപുരം: ഡേ കെയറുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് െഎ.ജിയുടെ നിർദേശം. മാതാപിതാക്കൾക്ക് കുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിലൂടെയും കംപ്യൂട്ടറിലൂടേയും കാണാൻ സംവിധാനം ഒരുക്കണമെന്നും ഐ.ജിയുടെ നിർദേശത്തിലുണ്ട്. ഒരുമാസത്തിനുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്ന് എസ്.െഎ മാർക്ക് നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് നിർദേശം ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

കൊച്ചിയിൽ ഡേകെയർ ഉടമ കുഞ്ഞിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുക്കകയും ചെയ്തിരുന്നു. 

Tags:    
News Summary - day care cctv camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.