വൈത്തിരി: ദുൈബയിൽനിന്നും അവധിക്ക് നാട്ടിലെത്തിയ മധ്യവയസ്കൻ വൈത്തിരി കോളിച്ചാലിലുള്ള തെൻറ വീട്ടിലേക്കു കയറിയ ഉടനെ കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി മലോറം സ്വദേശിയും വൈത്തിരി കോളിച്ചാലിൽ താമസക്കാരനുമായ മലോറം പരേതനായ മരക്കാരുടെ മകൻ ഹുസ്സൈൻ (മാനു-52) ആണ് ഞായറാഴ്ച രാവിലെ നാലുമണിയോടെ ഹൃദയസ്തംഭനം മൂലം നിര്യാതനായത്. വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ, ഒമാനിലായിരുന്ന ഹുസ്സൈൻ രണ്ടുവർഷമായി ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് പരേതയായ കതിയാമു. ഭാര്യ: സലീന. മക്കൾ: റാഷിദ് (സൗദി), റിംഷാദ്, റസ്മിയ, റിഷാന, റംസിയ. മരുമക്കൾ: റഫീഖ്, സിറാജ്, ആഫിസ. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ ഹാജി, ഉണ്ണീൻകുട്ടി, മുഹമ്മദ്കുട്ടി, ബിയ്യാക്കുട്ടി, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.