​െപാലീസ് കസ്​റ്റഡിയിലെടുത്ത്​ വിട്ട യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ: പൊലീസ് കസ്​റ്റഡിയിലെടുത്തശേഷം വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർക്കാട് പഞ്ചായത്തിലെ തഴുവംകുന്ന് കുളങ്ങാട്ടുപാറ മലംപുറത്ത് വീട്ടിൽ രജീഷാണ്​ (35) മരിച്ചത്​. ഞായറാഴ്ച വൈകീട്ട് അഞ്ചിന്​ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ്​ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്​ഥലത്തെത്തിയ പൊലീസിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പൊലീസ് മർദനത്തെത്തുടർന്നാണ് രജീഷ് മരിച്ചതെന്ന്​ ഇവർ ആരോപിച്ചു. ഇത് സംഘർഷത്തി​​െൻറ വക്കിലെത്തുകയും ചെയ്തു.

ദിവസങ്ങൾക്കുമുമ്പ് രജീഷും തൊടുപുഴ സ്വദേശിനിയായ യുവതിയും നാടുവിട്ടിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അടിമാലി ​െപാലീസ് ഇവരെ പിടികൂടി തൊടുപുഴ പൊലീസിന് കൈമാറി. തുടർന്ന്, യുവതിയെ പീഡിപ്പിക്കാൻ ശ്രമി​െച്ചന്ന് പരാതിയു​െണ്ടന്ന പേരിൽ ഒരാഴ്​ച മുമ്പ്​ തൊടുപുഴ സി.ഐ ഇയാളെ വിളിച്ചുവരുത്തി മർദി​െച്ചന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതി​​െൻറ മനോവിഷമത്തിൽ രജീഷ്​ ആത്മഹത്യ ചെയ്​തതാണെന്നും ഇവർ പറയുന്നു. സംഭവം സംബന്ധിച്ച് ഉന്നത ​െപാലീസ്​ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറ്റക്കാരനായ സി.​െഎക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത്​ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 
 
Tags:    
News Summary - death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.