തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റിനൊരുങ്ങുന്നു. ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടർമാരുടെ അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം െമഡിക്കൽ കോളജിൽ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെ ഇന്നലെ രാവിലെ 11 മുതൽ രാത്രി എട്ടര വരെ പൊലീസ് ചോദ്യം ചെയ്തു. സീനിയർ റെസിഡൻറിനെയും പി.ജി ഡോക്ടറേയുമാണ് ചോദ്യം ചെയ്തത്. മറ്റു ഡോക്ടർമാരെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോഗ്യ വകുപ്പിെൻറ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടർമാരെ ചോദ്യം ചെയ്തത്.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി ഡോക്ടർമാർ ൈഹകോടതിയെ സമീപിച്ചുവെന്നും വാർത്തകളുണ്ട്. കുറ്റം പി.ജി. ഡോക്ടർമാരുടെ തലയിൽ കെട്ടിവെച്ച് ഉത്തരവാദപ്പെട്ടവർ കൈകഴുകിയാൽ ശക്തമായി പ്രതികരിക്കുെമന്ന് പി.ജി. ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.