‘സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ 10 വയസ്സുകാരിയുടെ മരണം: സംഘാടകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’

തിരുവനന്തപുരം: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരള ടീമിലെ 10 വയസ്സുകാരി നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല. സംഘാടകരുടെ കുറ്റകരമായ അനാസ്ഥയാണ് ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമയുടെ മരണത്തിന് കാരണമായത്.

മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ മാത്രമാണ് കോടതി നിർദേശമെന്നും താമസ സൗകര്യം ഏര്‍പ്പെടുത്താനാവില്ലെന്നുമുള്ള സംഘാടകരുടെ നിലപാടാണ് കുട്ടിയുടെ ദാരുണ മരണത്തിലേക്ക് നയിച്ചത്. ആശുപത്രിയിലേക്ക് നടന്നുപോയ കുട്ടിയുടെ മരണം ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്ന നാഗ്പൂര്‍ ശ്രീകൃഷ്ണ ആശുപത്രി അധികൃതരുടെ വാദം കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന സംശയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്താനും സംഘാടകരുടെ അനാസ്ഥക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - 'Death of 10-year-old girl who came to cycle polo championship: A case of murder should be filed against the organizers'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.