സിദ്ധാര്‍ഥന്‍റെ മരണം; സി.ബി.ഐക്ക് കേസ് സംബന്ധിച്ച ​രേഖകൾ കൈമാറാൻ വൈകി, ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥൻ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സി.ബി.ഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍.

സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈമാസം ഒൻപതിന് ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതി​െൻറ തുടർച്ചയായാണ് നടപടി.

ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.

ഉ​ദ്യോ​ഗ​സ്ഥ​രുടെ സസ്​പെൻഷൻ മു​ഖ്യ​മ​ന്ത്രിയുടെ നി​ർ​ദേ​ശത്തിനു പിന്നാലെ​

തി​​രു​​വ​​ന​​ന്ത​​പു​​രം: പൂ​​ക്കോ​​ട് വെ​​റ്റ​​റി​​ന​​റി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​ദ്യാ​​ർ​​ഥി സി​​ദ്ധാ​​ർ​​ഥ​​ൻ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ സി.​​ബി.​​ഐ​ക്ക് കേ​​സ് രേ​​ഖ​​ക​​ള്‍ കൈ​​മാ​​റാ​​തി​​രു​​ന്ന സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​തി​​രാ​യ ന​ട​പ​ടി മു​​ഖ്യ​​മ​​ന്ത്രി​യു​ടെ നി​​ർ​​ദേ​​ശ പ്ര​കാ​രം. കേ​​സ​​ന്വേ​​ഷ​​ണം അ​​ട്ടി​​മ​​റി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്നെ​​ന്നാ​​രോ​​പി​​ച്ച് സി​​ദ്ധാ​​ർ​​ഥ​​ന്‍റെ കു​​ടും​​ബം ഗ​​വ​​ർ​​ണ​​റെ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ​​യും ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ണ്ട​​ത് സ​​ർ​​ക്കാ​​റി​​നെ പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കി​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണം സി.​​ബി.​​ഐ​​ക്ക് വി​​ട്ട്​ മാ​​ർ​​ച്ച്​ ഒ​​മ്പ​​തി​​നാ​​ണ് വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി​​യ​​ത്. പ​​ക​​ർ​​പ്പ് കൊ​​ച്ചി​​യി​​ലെ സി.​​ബി.​​ഐ മേ​​ഖ​​ല ഓ​​ഫി​​സി​​ലേ​​ക്ക് അ​​യ​​ച്ച​​ത് മാ​​ർ​​ച്ച് 16നാ​​ണെ​​ന്ന് ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. പ​​ക​​ർ​​പ്പ് ഇ-​​മെ​​യി​​ൽ വ​​ഴി ന​​ൽ​​കി​​യ​​ത​​ല്ലാ​​തെ മ​​റ്റ് വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ അ​​ട​​ങ്ങി​​യ റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി​​യി​​ല്ല. സാ​​ധാ​​ര​​ണ കേ​​സ് സി.​​ബി.​​ഐ​​ക്ക്​ വി​​ടു​​മ്പോ​​ൾ അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ കൊ​​ച്ചി ഓ​​ഫി​​സ് വ​​ഴി സി.​​ബി.​​ഐ ആ​​സ്ഥാ​​ന​​ത്തേ​​ക്ക് അ​​യ​​ക്കാ​​റു​​ണ്ട്. അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ, എ​​ഫ്.​​ഐ.​​ആ​​റി​​ന്‍റെ വി​​വ​​ർ​​ത്ത​​നം ചെ​​യ്ത പ​​ക​​ർ​​പ്പും മ​​റ്റ് രേ​​ഖ​​ക​​ളു​​മാ​​വ​​ശ്യ​​പ്പെ​​ട്ട് കൊ​​ച്ചി​​യി​​ലെ സി.​​ബി.​​ഐ ബ്രാ​​ഞ്ച് മേ​​ധാ​​വി സം​​സ്ഥാ​​ന പൊ​​ലീ​​സ് മേ​​ധാ​​വി​​ക്ക് മാ​​ർ​​ച്ച് 20ന് ​​ക​​ത്ത് ന​​ൽ​​കി.

അ​​പ്പോ​​ഴും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. ഇ​​തോ​​ടെ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ അ​​യ​​ക്കേ​​ണ്ട എം ​​സെ​​ക്ഷ​​നി​​ലെ മൂ​​ന്നു​​പേ​​രെ​​യും സ​​സ്പെ​​ൻ​​ഡ് ചെ​​യ്യാ​​ൻ മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ച​​ത്. രേ​​ഖ​​ക​​ൾ ഉ​​ട​​ൻ നേ​​രി​​ട്ട് കൈ​​മാ​​റ​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി സം​​സ്ഥാ​​ന പൊ​​ലീ​​സ് മേ​​ധാ​​വി​​യോ​​ട് നി​​ർ​​ദേ​​ശി​​ച്ചു. തു​​ട​​ർ​​ന്ന്, സ്പെ​​ഷ​​ൽ സെ​​ൽ ഡി​​വൈ.​​എ​​സ്.​​പി എ​​സ്. ശ്രീ​​കാ​​ന്തി​​നെ ചൊ​​വ്വാ​​ഴ്ച രാ​​ത്രി 7.15നു​​ള്ള വി​​മാ​​ന​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക​​യ​​ച്ചു. എ​​ഫ്.​​ഐ.​​ആ​​റി​​ന്‍റെ മൊ​​ഴി​​മാ​​റ്റ​​വും അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ നാ​​ൾ​​വ​​ഴി​​ക​​ള​​ട​​ക്കം രേ​​ഖ​​ക​​ളും ബു​​ധ​​നാ​​ഴ്ച സി.​​ബി.​​ഐ ആ​​സ്ഥാ​​ന​​ത്തെ​​ത്തി ശ്രീ​​കാ​​ന്ത് കൈ​​മാ​​റു​​മെ​​ന്ന് ഉ​​ന്ന​​തോ​​ദ്യോ​​ഗ​​സ്ഥ​​ർ ‘മാ​​ധ്യ​​മ’​​ത്തോ​​ട് പ​​റ​​ഞ്ഞു. സി.​​ബി.​​ഐ ഡ​​യ​​റ​​ക്ട​​റാ​​ണ് അ​​ന്വേ​​ഷ​​ണ വി​​ഷ​​യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​ത്.

വൈകിയാൽ സമരം -വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കു​ന്ന​ത് തെ​ളി​വു​ക​ളി​ല്ലാ​താ​ക്കു​ന്ന​തി​നാ​ണെ​ന്ന്​​ സം​ശ​യി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സി​ദ്ധാ​​ർ​ഥ​ന്‍റെ പി​താ​വു​മാ​യി കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത്​ കൂ​ടി​ക്കാ​ഴ്ച​ക്കു​​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 33 വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​സ്‌​പെ​ന്‍ഷ​ൻ പി​ന്‍വ​ലി​ച്ച​ത് സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാണെ​ന്നും സതീശൻ ആരോപിച്ചു.

Tags:    
News Summary - Death of Siddharth There was a delay in handing over the documents related to the case to the CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.