എം.കെ. മുനീറിന്‌ വധഭീഷണി: പൊലീസ്​ അന്വേഷണം തുടങ്ങി

കോഴിക്കോട്: താലിബാനെതിരായി ഫേസ്​ബുക്​ പോസ്​റ്റിട്ട മുസ്​ലിം ലീഗ്​ നേതാവ്​ ഡോ. എം.കെ. മുനീർ എം.എൽ.എയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തിൽ നടക്കാവ്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് പോസ്​റ്റുചെയ്ത കത്ത് ബുധനാഴ്​ചയാണ്​ നടക്കാവിലെ മുനീറി​‍െൻറ വീട്ടിൽ ലഭിച്ചത്.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും​ പരാതി നൽകിയതിനെ തുടർന്ന്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ പരിശോധിച്ച പരാതിയിൽ കോടതി അനുമതിയോടെയാണ്​ കേസെടുത്തത്​. എസ്.ഐ കൈലാസ് നാഥിനാണ് അന്വേഷണ ചുമതല. ഭീഷണിക്കത്തിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.

ഫേ​സ്​ബുക്​​ പോസ്​റ്റ്​ ഉടൻ പിൻവലിക്കണമെന്നും മുസ്​ലിം വിരുദ്ധതയാണ്​ മുനീറി​‍െൻറ മുഖമുദ്രയെന്നും 24 മണിക്കൂറിനുള്ളിൽ പോസ്​റ്റ്​ പിൻവലിച്ചില്ലെങ്കിൽ തീർപ്പ് കൽപിക്കുമെന്നുമായിരുന്നു​ ഭീഷണിക്കത്തിലുണ്ടായിരുന്നത്​​.

Tags:    
News Summary - death treat against mk muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.