'പിണറായിയിലെ 58 സെന്‍റും ഇരുനില വീടും 8.7 ലക്ഷം രൂപക്ക്, സംശയം ഒന്നുമില്ലല്ലോ ആർക്കും‍?' -ഡീൻ കുര്യാക്കോസ്

കോഴിക്കോട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോട് പ്രതികരിച്ച് ഡീൻ കുര്യക്കോസ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്‍റെ പി​ണ​റാ​യി​യി​ലെ 58 സെന്‍റ് സ്ഥലത്തിനും ഇരുനില വീടിനും കൂടി 8.7 ലക്ഷം രൂപ വിലവെച്ചത് ചൂണ്ടിക്കാട്ടിയാണ് ഡീൻ കുര്യക്കോസിന്‍റെ പോസ്റ്റ്.

"കെ.എം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇ.ഡിക്കും പിണറായിലെ 58 സെന്‍റ് സ്ഥലവും ഒരു ഇരുനില വീടും 8.7 ലക്ഷം രൂപക്ക്. സംശയം ഒന്നുമില്ലല്ലോ ആർക്കും ???" -എന്നാണ് ഡീൻ ഫേസ്ബുക്കിൽ കുറിച്ചത്.

പി​ണ​റാ​യി​യി​ല്‍ 8.70 ല​ക്ഷം രൂ​പ വി​ല ​വ​രു​ന്ന വീ​ടു​ള്‍ക്കൊ​ള്ളു​ന്ന 58 സെന്‍റ്​ സ്ഥ​ലം  സ്വ​ന്ത​മാ​യു​ണ്ടെന്ന് ധ​ര്‍മ​ടത്ത് മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നത്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ കൈ​വ​ശ​മു​ള്ള​ത് 10,000 രൂ​പയാണ്. ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക താ​യ​ക്ക​ണ്ടി​യി​ല്‍ ക​മ​ല​യു​ടെ കൈ​വ​ശ​മു​ള്ള​ത് 2000 രൂ​പ​യും. പി​ണ​റാ​യി വി​ജ​യ​ന് ത​ല​ശ്ശേ​രി എ​സ്.​ബി.​ഐ​യി​ല്‍ 78,048.51 രൂ​പ​യും പി​ണ​റാ​യി സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 5400 രൂ​പ​യും നി​ക്ഷേ​പ​മു​ണ്ട്.

കൈ​ര​ളി ചാ​ന​ലി​ല്‍ 10,000 രൂ​പ വി​ല വ​രു​ന്ന 1000 ഷെ​യ​റും സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ 500 രൂ​പ​യു​ടെ ഒ​രു ഷെ​യ​റും 100 രൂ​പ വി​ല വ​രു​ന്ന ഒ​രു ഷെ​യ​ർ പി​ണ​റാ​യി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യി​ലു​മു​ണ്ട്. ഇ​തി​നു പു​റ​മെ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ഷെ​യ​ർ കി​യാ​ലി​ലു​മു​ണ്ട്.

സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളൊ​ന്നും സ്വ​ന്ത​മാ​യി​ല്ലാ​ത്ത പി​ണ​റാ​യി​ക്ക് ബാ​ങ്ക് നി​ക്ഷേ​പ​വും ഷെ​യ​റു​മ​ട​ക്കം 2,04,048.51 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. പി​ണ​റാ​യി​യി​ല്‍ 8.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വീ​ടു​ള്‍ക്കൊ​ള്ളു​ന്ന 58 സെൻറ്​ സ്ഥ​ല​വും പാ​തി​രി​യാ​ട് 7.90 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 20 സെൻറ്​ സ്ഥ​ല​വും സ്വ​ന്ത​മാ​യു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള ശ​മ്പ​ള​വും വ​രു​മാ​ന​വു​മാ​ണ് പി​ണ​റാ​യി​യു​ടെ വ​രു​മാ​നം. പി​ണ​റാ​യി വി​ജ​യ​െൻറ ഭാ​ര്യ താ​യ​ക്ക​ണ്ടി​യി​ല്‍ ക​മ​ല​ക്ക്​ ത​ല​ശ്ശേ​രി എ​സ്.​ബി.​ഐ​യി​ല്‍ 5,47,803.21 രൂ​പ​യും എ​സ്.​ബി.​ഐ എ​സ്.​എം.​ഇ ശാ​ഖ​യി​ല്‍ 32,664.40 രൂ​പ​യും മാ​ടാ​യി കോ​ഓ​പ് ബാ​ങ്കി​ല്‍ 3,58,336 രൂ​പ​യും മൗ​വ്വ​ഞ്ചേ​രി കോ​ഓ​പ് ബാ​ങ്കി​ല്‍ 11,98,914 രൂ​പ സ്ഥി​ര നി​ക്ഷേ​പ​വു​മു​ണ്ട്.

കൈ​ര​ളി ചാ​ന​ലി​ല്‍ 20,000 രൂ​പ വി​ല വ​രു​ന്ന 2000 ഷെ​യ​റും ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം (കി​യാ​ല്‍) ക​മ്പ​നി​യി​ല്‍ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി​യു​മു​ണ്ട്. പി​ണ​റാ​യി പോ​സ്‌​റ്റ്​ ഓ​ഫി​സി​ല്‍ 1,44,000 രൂ​പ​യു​ടെ​യും വ​ട​ക​ര അ​ട​ക്കാ​ത്തെ​രു പോ​സ്‌​റ്റ്​ ഓ​ഫി​സി​ല്‍ 1,45,000 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​മു​ണ്ട്. 3,30,000 രൂ​പ വി​ല​വ​രു​ന്ന 80 ഗ്രാം ​സ്വ​ര്‍ണം ക​മ​ല​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്. ഇ​തി​ന്​ 35 ല​ക്ഷം രൂ​പ​യാ​ണ്​ മാ​ർ​ക്ക​റ്റ്​ വി​ല ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​ഞ്ചി​യം ക​ണ്ണൂ​ക്ക​ര​യി​ല്‍ 17.5 സെൻറ്​ സ്ഥ​ലം ക​മ​ല​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന് 2,04,048.51 രൂ​പ​യു​ടെ​യും ക​മ​ല​ക്ക്​ 29,767,17.61 രൂ​പ​യു​ടെ​യും സ​മ്പ​ത്തു​ള്ള​താ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച അ​ഫി​ഡ​വി​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു​ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും അ​ഫി​ഡ​വി​റ്റി​ലു​ണ്ട്.

Tags:    
News Summary - Deen Kuriakose troll pinarayi Vijayan's Wealth and Assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.