ഹൈദരലി തങ്ങളെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തല്‍; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ 

തിരൂരങ്ങാടി: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ അഖില്‍ കൃഷ്ണനെ (26) ആണ് താനൂര്‍ എസ്.ഐ നവീന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖിന്‍റെ പരാതിയിലാണ് അറസ്റ്റ്. 

ഹാൻസ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ ചേർത്ത് അഖില്‍ കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് നടപടി. ഐ.പി.സി 153, കേരള പൊലീസ് ആക്ട് 120 ഒ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Tags:    
News Summary - defaming hyderali thangal rss activist arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.