പ്രതി റഹിം

സർക്കാർ ഉദ്യോഗസ്ഥയുടെ സ്വർണാഭരണവും ശമ്പളവും മോഷ്ടിച്ചയാൾ പിടിയിൽ, പ്രതി ഭർത്താവാണെന്ന്​ അറിഞ്ഞതോടെ​ ഞെട്ടി വീട്ടുകാർ

റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയം അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണാഭരണവും ശമ്പളവും അലമാര വെട്ടിപ്പൊളിച്ച് മോഷ്ടിച്ച ശേഷം ഒളിവിൽ പോയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ ​റഹിമാണ്​( 65 ) അറസ്റ്റിലായത്.

മോഷണം അറിഞ്ഞ് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ 'ഞാൻ പോകുന്നു' എന്നെഴുതിയ ഒരു കത്ത് കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവ് ഭർത്താവാണെന്ന് വെളിപ്പെട്ടത്. പകുതി സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പകുതി പല സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് നടന്നിരുന്നത്.

എന്നാൽ, ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. പ്രതി പത്ത് ദിവസത്തിനുളളിൽ 50,000 രൂപ ചിലവാക്കിയതായി പൊലീസ് പറഞ്ഞു. റാന്നി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏകദേശം നൂറോളം ലോഡ്ജുകൾ പരിശോധിച്ചതിനു ശേഷം ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

റാന്നി ഇൻസ്പെക്ടർ എം.ആര്‍ സുരേഷിന്‍റെ നേതൃത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മണിലാൽ, വിനോദ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു.

അറസ്റ്റ് ചെയ്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Tags:    
News Summary - Defendant arrested for stealing Goverment employees gold and salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.