മൻസൂർ വധം ആസൂത്രിതം; പ്രതി ഷിനോസ് റിമാൻഡിൽ, കൊലയ്​ക്ക്​ കാരണം രാഷ്​ട്രീയ വിരോധമെന്ന്​ റിമാൻഡ്​ റിപ്പോർട്ട്​

കണ്ണൂർ: പാനൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്​തു. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായിലിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

മൻസൂറിന്‍റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ്​ റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയതെന്നും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ഒന്ന് മുതൽ 11 പേരാണെന്നും കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിമാൻഡ്​ റിപ്പോർട്ടിൽ പറയുന്നുണ്ട്​.

ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാള് കൊണ്ട് വെട്ടിയതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - Defendant remanded for killing Muslim League activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.