പാലാ: നിധിനയെ ഭയപ്പെടുത്തുകയും അതുവഴി പ്രണയാഭ്യര്‍ഥന നടത്തുകയുമാണ് ലക്ഷ്യമിട്ടതെന്ന് പ്രതി അഭിഷേക് പൊലീസിന് മൊഴി നല്‍കിയതായി സൂചന. ഇരുവരും തമ്മില്‍ രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. അഭിഷേകിെൻറ വീട്ടുകാര്‍ പലതവണ വിലക്കിയിട്ടും ബന്ധം തുടരുകയായിരുന്നു. നിധിനയുടെ മാതാവ് ബിന്ദുവിനും പ്രണയബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നു. അടുത്തിടെ നിധിന പ്രണയത്തില്‍നിന്ന് അകലുന്നതായി അഭിഷേക് സംശയിച്ചു. ഒരിക്കല്‍ അഭിഷേകിെൻറ വീട്ടിലെത്തിയ നിധിനയുമായി തര്‍ക്കമുണ്ടായി. വിഷയങ്ങളെ വൈകാരികമായി സമീപിക്കുന്ന സ്വഭാവക്കാരനായിരുന്നു അഭിഷേക്. സ്വന്തം തല ഭിത്തിയിലിടിച്ചാണ് അന്ന് പ്രതികരിച്ചത്. അഭിഷേക് കടുത്ത മാനസിക സമ്മര്‍ദം കാട്ടിയിരുന്നതായും പൊലീസ് പറയുന്നു. പേപ്പര്‍ കട്ടറുമായാണ് അഭിഷേക് കോളജിലെത്തിയത്. പ്രണയം തുടരാന്‍ അഭ്യർഥിക്കാനും വഴങ്ങിയില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ച് സഹതാപം പിടിച്ചുപറ്റാമെന്നുമാണ് കരുതിയിരുന്നതെന്നാണ് അഭിഷേക് പൊലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍, നിധിന മിണ്ടാതിരുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ആക്രമിക്കുകയായിരുന്നു എന്ന് പറയുന്നു.
പ്രണയത്തെ എതിര്‍ത്തിരുന്നു –അഭിഷേകിെൻറ പിതാവ്
പാലാ: നിധിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അഭിഷേകിെൻറ പിതാവ് ബൈജു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് അറിയാമായിരുന്നു. അത് രണ്ടുവര്‍ഷം മുമ്പാണ്. അഭിഷേകിനേക്കാള്‍ പ്രായമുണ്ട് പെണ്‍കുട്ടിക്ക്. കൂടാതെ മറ്റ് കാരണങ്ങളുമുള്ളതുകൊണ്ട് എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. ബന്ധം ഇല്ലാതായെന്നാണ് കരുതിയിരുന്നത്. കുറച്ചുമാസം മുമ്പ് വടയാറില്‍ നടന്ന പ്രാക്ടിക്കലില്‍ പങ്കെടുത്തശേഷം പെണ്‍കുട്ടി വീട്ടിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ബന്ധം തുടര്ന്നിട്ടുണ്ടാകാമെന്നും സൈബര്‍ സെല്ലില്‍ പരാതി നല്കാനിരിക്കുകയായിരുന്നെന്നും ബൈജു പറഞ്ഞു. രാവിലെ ക്ഷേത്രത്തിലെ ഗുരുതിപ്രസാദവും നെറ്റിയില്‍ പുരട്ടി പതിവുപോലെ പരീക്ഷക്ക് പോയതാണ്. സ്കൂട്ടറിലാണ് കോളജിലേക്ക് പോയതെന്നും ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.