ഡൽഹിയിൽ വീണ്ടും മങ്കിപോക്സ്; ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. ലോക് നായക് ജയ് പ്രകാശ് നാരയൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 22കാരിയായ ഇവർ അടുത്തിടെ നൈജീരിയയിൽ പോയി തിരിച്ചെത്തിയിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവരെ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇവരുടെ പരിശോധന ഫലം പുറത്ത് വന്നത്. ഇതോടെ ഇന്ത്യയിലെ ആകെ മങ്കിപോക്സ് രോഗികളുടെ എണ്ണം 10 ആയി. ഡൽഹിയിൽ മാത്രം നാല് പേർ രോഗംബാധിച്ച് ചികിത്സയിലുണ്ട്.

മങ്കിപോക്സ് ബാധിച്ച രോഗിയെ ഐസോലേറ്റ് ചെയ്യണമെന്നും പരിചരിക്കുന്നവർ മുൻകരുതലെടുക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. കോവിഡ് പോലെ മങ്കിപോക്സ് അതിവേഗത്തിൽ പടരില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Delhi reports 5th monkeypox case, woman with travel history to Nigeria tests positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.