ഡെൽറ്റ പ്ലസ്: പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും, പത്തനംതിട്ടയിൽ ജാഗ്രത

തിരുവനന്തപുരം: കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡിന്‍റെ വകഭേദമായ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും. ഇന്നു മുതൽ ഏഴു ദിവസത്തേക്കാണ് അടച്ചിടുക. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മൂന്ന് ഡെൽറ്റ പ്ലസ് വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്.

ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും കർശനമായി ക്വാറന്‍റീൻ പാലിക്കുന്നത് ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് രാജ്യത്ത് ആദ്യമായി ഡെൽറ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഭേദമായതും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതുമായ 65കാരിക്കായിരുന്നു രോഗം. മധ്യപ്രദേശില്‍ നാലു പേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Delta Plus: Parli and Pirairi panchayats in Palakkad district will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.