തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളുടെ മൂന്ന് വാല്യങ്ങളുടെയും അച്ചടിയും വിതരണവും പതിവിലും നേരത്തേ പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. ഒന്നാം വാല്യം പാഠപുസ്തകങ്ങൾ 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണുള്ളത്.
ഇതിൽ സ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നതിനാവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ജൂൺ ആദ്യവാരത്തിൽ വിതരണം പൂർത്തീകരിച്ചിരുന്നു. ഇത് 2.62 കോടി പാഠപുസ്തകങ്ങളാണ്. ഇതിനു പുറമെ പുതുതായി ഈ വർഷം പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി ഏകദേശം 10 ലക്ഷം ഒന്നാം വാല്യം പാഠപുസ്തകങ്ങൾ അധികമായും നൽകി.
1.71കോടി രണ്ടാം വാല്യം പാഠപുസ്തകങ്ങളും വിതരണം പൂർത്തീകരിച്ചു. പുതുതായി വന്ന കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും നടത്തിയതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മൂന്നാം വാല്യം ആകെയുള്ള 66 ടൈറ്റിലുകളിൽ 46 ടൈറ്റിലുകൾ രണ്ടാം വാല്യത്തോടൊപ്പം സംയോജിപ്പിച്ച് അച്ചടിച്ച് വിതരണം നടത്തിയിട്ടുള്ളതിനാൽ ഈ വർഷം മൂന്നാം വാല്യം 20 ടൈറ്റിലുകളാണ് അവശേഷിച്ചിരുന്നത്.
മൂന്നാം വാല്യം 19.34 ലക്ഷം പുസ്തകങ്ങളുൾെപ്പടെ 2021-22 അധ്യയന വർഷത്തേക്കാവശ്യമായ എല്ലാ പാഠപുസ്തകങ്ങളുടെയും വിതരണം പൂർത്തിയാക്കാനായതായും മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള (2022-23) പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുണ്ട്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കൊച്ചിയിലെ കെ.ബി.പി.എസിൽ ആരംഭിച്ചിട്ടുെണ്ടന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.