കൊച്ചി: നാടുവിട്ട പെൺമക്കളെ കണ്ടെത്തിയശേഷം, അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കിയ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തതായി സർക്കാർ ഹൈകോടതിയിൽ. െകാച്ചിയിൽ ചെരിപ്പു കച്ചവടം നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയ സ്വീകരിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കവെയാണ് സർക്കാറിെൻറ വിശദീകരണം.
കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ അടുത്ത ദിവസം നൽകാമെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി നവംബർ ഒന്നിന് വീണ്ടും പരിഗണിക്കാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി. ദമ്പതികളുടെ അഞ്ചു മക്കളിൽ നാടുവിട്ട രണ്ടു പെൺമക്കളെ ഡൽഹി പൊലീസിെൻറ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഇവരിൽ 19 വയസ്സുള്ള മൂത്ത കുട്ടിയെ സുബൈർ എന്നൊരാൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി ഇയാളെ പിടികൂടുകയും ചെയ്തു.
കേരളത്തിൽനിന്ന് പൊലീസെത്തി കുട്ടികളെയും പ്രതിയെയും നാട്ടിലെത്തിച്ചു. 19 കാരിയായ മകൾക്ക് ഒാൺലൈൻ ക്ലാസിനു വേണ്ടി വാങ്ങി നൽകിയ മൊബൈലിലൂടെ പരിചയപ്പെട്ടാണ് പ്രതി ഇവരെ കടത്തിക്കൊണ്ടുപോയതെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
എന്നാൽ, നാട്ടിലെത്തിച്ച പെൺകുട്ടികളെ പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കി. തന്നെ രണ്ടു സഹോദരന്മാർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 19 കാരി മൊഴി നൽകിയതോടെ ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആൺമക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചു ലക്ഷം രൂപ ചോദിച്ചെന്ന മാതാപിതാക്കളുടെ ആരോപണമാണ് വാർത്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.