റവന്യുമന്ത്രിയെ വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം

കോഴിക്കോട്: ഇടതുമുന്നണിയിൽ സി.പി.ഐ-സി.പി.എം വാക് പോര് മുറുകുന്നതിനിടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ വിമർശിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ മുഖപ്രസംഗം. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ കലക്ടറെ ചുമതലപ്പെടുത്തിയ റവന്യു മന്ത്രിയുടെ നടപടി അസാധാരണമാണെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യം ചെയ്യുകയായിരുന്നു വേണ്ടത്. മന്ത്രിയാകുന്നതിന് മുമ്പ് തോമസ് ചാണ്ടി നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു ആക്ഷേപം. ഒരു പരിശോധനയും കൂടാതെ സർക്കാറിന് തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

ആലപ്പുഴ ജില്ലാ കലക്ടറേയും മുഖപ്രസംഗത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കൈയേറ്റത്തില്‍ മുന്‍ കലക്ടറുടെ റിപ്പോർട്ടും ടി.വി അനുപമയുടെ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുണ്ട്. തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടറുടെ നിഗമനങ്ങളല്ല മുന്‍ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. നികത്തപ്പെട്ട നിലം പൂര്‍വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നല്‍കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു മുന്‍ കലക്ടറുടെ നിഗമനം.

അവിടെയുള്ള കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാണെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ കലക്ടര്‍ അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. ഈ നിയമപ്രകാരം ഒരു കലക്ടര്‍ക്ക് പുനഃപരിശോധനാ അധികാരം ഇല്ല. നിയമപ്രകരം നല്‍കിയാലല്ലാതെ ഒരു അധികാരിക്ക് പുനഃപരിശോധനാ അധികാരം പ്രയോഗിക്കാനാകില്ല. ഉത്തരവിറക്കിയ കലക്ടര്‍ക്കോ തുടര്‍ന്നുവരുന്ന കലക്ടര്‍ക്കോ പ്രസ്തുത നിയപ്രകാരമുള്ള നടപടികള്‍ പുനഃപരിശോധിക്കാനാകില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

Tags:    
News Summary - Deshabhimani Criticizes Revenue Minister E. Chandrashekharan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.