ന്യൂഡൽഹി: 2016 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 91 സീറ്റില്‍ നിന്നും 2021 ല്‍ 99 സീറ്റ് ലഭിച്ചവെന്നത് വലിയ നേട്ടമാണെങ്കിലും 2006 ലെ വോട്ടിങ് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വോട്ട് കുറഞ്ഞത് ആശങ്കപ്പെടുത്തുന്നതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. 2006 ല്‍ വിഎസ് അച്യൂതാനന്ദന്‍ ആയിരുന്നു മുഖ്യമന്ത്രി. അന്ന് നേടിയ വോട്ട് 2016 ലും 2021 ലും ആവര്‍ത്തിക്കാനായില്ല. 2006 ല്‍ 48.63 ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ല്‍ ഇത് 43.35 ഉം 2021 ല്‍ 45.28 ശതമാനവുമാണ്.
കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും ഇടതിനൊപ്പം എത്തി, സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന വിലയിരുത്തപ്പെടുന്നു തുടങ്ങി അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വോട്ടിംഗ് ശതമാനം കൂടാത്തതിലാണ് ആശങ്ക. ഇത് ഗൗരവമായി കണ്ട് കാരണം കണ്ടെത്തി പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. വിജയിച്ച പത്തുവനിതകളിൽ ഒമ്പതും ഇടതുപക്ഷസ്ഥാനാർഥികളായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പുരംഗത്ത് ഇപ്പോഴും മതിയായ വനിതാപ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടിക്കായിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
സ്ഥാനാര്‍ത്ഥിയെ ചൊല്ലി രണ്ടിടങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രകടനങ്ങള്‍ നടത്തിയതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത പ്രതിഫലിച്ചതുമൊക്കെ പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍റെ തെളിവാണെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. 12 ജില്ലകളിൽ മുൻതിരഞ്ഞെടുപ്പിനേക്കാൾ വോട്ടു കൂടിയെങ്കിലും ഇടതുപക്ഷത്തിന് അടിത്തറയുള്ള കൊല്ലത്ത് വോട്ടു കുറഞ്ഞതു പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.