കൊച്ചി: കൊല്ലം നെടുമൺകാവിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ ദേവനന്ദയെ ന്ന ഏഴുവയസ്സുകാരിക്കായി അന്വേഷണം ഊർജിതമാക്കി സമൂഹമാധ്യമങ്ങളും. കുട്ടിയെ കാൺമാ നില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഫേസ്ബുക്ക് പോസ്റ്റുകളായും വാട്ട്സ്ആപ്പ് സ്റ ്റാറ്റസുകളായും ഗ്രൂപ് സന്ദേശങ്ങളായും വാർത്ത പ്രചരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടി അപ്രത്യക്ഷയായത്.
ഏറെ വൈകാതെ പൊലീസുകാർക്കൊപ്പം സമൂഹമാധ്യമങ്ങളും തിരച്ചിൽ ഏറ്റെടുത്തു. കുഞ്ചാക്കോ ബോബൻ അടക്കം സിനിമ താരങ്ങളും നിരവധി ഫോളോവേഴ്സ് ഉള്ള പേജുകളും ഗ്രൂപ്പുകളുമെല്ലാം കുട്ടിയുടെ ചിത്രമുൾപ്പെടെ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
ഇതിനിടെ കുട്ടിയെ കിട്ടിയെന്ന വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. കൊല്ലം ജില്ല എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത ആദ്യം വന്നത്. എന്നാൽ, വ്യാജമാണെന്ന് അറിയാതെയാണ് വിവരം പങ്കുവെച്ചതെന്ന് ഇതേ പേജിൽ പിന്നീട് വ്യക്തമാക്കി. എന്നാൽ, അതിനിടയിൽ കുട്ടിയെ കിട്ടിയെന്ന പോസ്റ്റിെൻറ സ്ക്രീൻഷോട്ട് വാട്ട്സ്ആപ്പിലും മറ്റും നിരവധി തവണ ഷെയർ ചെയ്യുകയായിരുന്നു.
കുട്ടിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് പെൺകുട്ടിയുടെ കുടുംബത്തെ പോലെ സമൂഹ മാധ്യമ ലോകവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.