കൊച്ചി: സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ദുരന്ത സാധ്യത ഒഴിവാക്കാൻ ദുരന്തനിവാരണ മാനേജ്മെന്റ് പ്ലാനിലുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ. ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് ചീഫ് സെക്രട്ടറി സർക്കാർ വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമായി സർക്കുലർ പുറപ്പെടുവിച്ചത്.
വികസനപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏതെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കണമെന്നാണ് നിർദേശം.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അശാസ്ത്രീയമായി കലുങ്ക് നിർമിച്ചതിനെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശിനിയായ ശ്യാമ ഫയൽ ചെയ്ത ഹരജിയിലായിരുന്നു കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.