ശാസ്താംകോട്ട: വിസ്മയ കേസിന് പിറകേ സമാനമായ രീതിയിൽ ധന്യ എന്ന യുവതി മരിച്ചെന്ന വാർത്ത കേട്ടാണ് കഴിഞ്ഞ ദിവസം കുന്നത്തൂരുകാർ ഉണർന്നത്. ശനിയാഴ്ചയാണ് സമാനമായ സംഭവം. അതും വീടിനുള്ളിലെ ജനൽ കമ്പിയിൽ. ഏതാണ്ട് വിസ്മയ മരിച്ച അതേ സമയത്ത്. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചതുപോലെ ധന്യയെയും ആശുപത്രിയിലും എത്തിച്ചു.
വിസ്മയയുടെ മരണത്തിനു കാരണം സ്ത്രീധനമായിരുെന്നങ്കിൽ ധന്യയുടെ മരണത്തിനു കാരണം ഭർത്താവിെൻറ അമിതമായ മദ്യപാനം ആണെന്നത് മാത്രമാണ് വ്യത്യാസം. വിസ്മയയുടെ ദുരൂഹമരണം നടന്ന ശാസ്താംനടയിലെ വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ധന്യയുടെ മരണം നടന്ന കുന്നത്തൂരിലെ വീട്.
കഴിഞ്ഞ മാസം 21നാണ് ബി.എ.എം.എസ് വിദ്യാർഥിനിയായ വിസ്മയ വി. നായർ ശാസ്താംനടയിലെ ഭർതൃഗൃഹത്തിലെ മുകൾ നിലയിലെ കിടപ്പുമുറിയോട് ചേർന്ന ശൗചാലയത്തിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തൊട്ടു പിന്നാലെ സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതി പുറത്തുവന്നു. മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കിടക്കുന്ന കിരണിെൻറ ജാമ്യാപേക്ഷയിൽ കോടതി നടപടികൾ തുടരുന്നതേയുള്ളൂ.
നവവധുവിെൻറ മരണം; യുവജന കമീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിെൻറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ ജില്ല പൊലീസ് മേധാവിയോട് യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം ആവശ്യപ്പെട്ടു.
ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് അറസ്റ്റിൽ
ഇരവിപുരം: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ ഗാർഹിക പീഡന നിയമപ്രകാരം അറസ്റ്റ് ചെയ്തു.വാളത്തുംഗൽ വി.ആർ.എ നഗർ മുല്ലശ്ശേരി വടക്കതിൽ മുകേഷ് ആണ് (39) അറസ്റ്റിലായത്. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലംഘിച്ചെത്തിയായിരുന്നു ആക്രമണം.പിങ്ക് ജനമൈത്രി പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇരവിപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.