കണ്ണൂർ: മുഖ്യമന്ത്രിയെ വിജയിപ്പിച്ച മണ്ഡലമെന്ന ഖ്യാതിയിലാണ് ധർമടത്തിെൻറ കിടപ്പ്. രൂപംകൊണ്ടശേഷം വിജയിപ്പിച്ച രണ്ടാമത്തെ എം.എൽ.എയായിരുന്നു പിണറായി വിജയൻ. മണ്ഡലത്തിലെ പ്രഥമ എ.എൽ.എയായ കെ.കെ. നാരായണെൻറ പിൻഗാമിയായാണ് അദ്ദേഹം മണ്ഡലത്തിൽ ജനവിധി തേടിയത്. എന്നാൽ ചരിത്രം ചികഞ്ഞാൽ ധർമടം മണ്ഡലത്തിെൻറ അടിവേരുകൾ ആഴ്ന്നുകിടക്കുന്നത് ചിത്രത്തിൽനിന്ന് മറഞ്ഞ എടക്കാട്, കണ്ണൂർ രണ്ട് മണ്ഡലങ്ങളിലാണെന്ന് കണ്ടെത്താൻ കഴിയും.
1965 മുതൽ 2008ലെ മണ്ഡലം പുനർ വിഭജനംവരെ ധർമടം എടക്കാട് മണ്ഡലത്തിെൻറ ഭാഗമായിരുന്നു. തലശ്ശേരി മണ്ഡലത്തിലെ ചെറിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തതൊഴിച്ചാൽ ഇൗ എടക്കാട് മണ്ഡലം തന്നെ 1957 മുതൽ 1964വരെ കണ്ണൂർ രണ്ട് എന്ന മണ്ഡലത്തിെൻറ ഭാഗമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കണ്ണൂർ രണ്ട്, എടക്കാട് മണ്ഡലത്തിെൻറ തുടർച്ച തന്നെയാണ് പുതിയ ധർമടം മണ്ഡലമെന്നു വ്യക്തം. ധർമടം മണ്ഡലത്തിെൻറ ആദി രൂപമായ കണ്ണൂർ രണ്ടിൽ നിന്ന് 1957ൽ നിന്ന് വിജയിച്ചത് കമ്യൂണിസ്റ്റ് കർഷക സംഘം നേതാവായിരുന്ന കെ.പി. ഗോപാലനായിരുന്നു. അദ്ദേഹം ഇ.എം.എസ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായി.
തോറ്റത് കോൺഗ്രസിലെ പാമ്പൻ മാധവനായിരുന്നു. എന്നാൽ 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ കെ.പി. ഗോപാലനെ തോൽപിച്ച് പാമ്പൻ മാധവൻ എം.എൽ.എയായി. 1965 മുതൽ 2008വരെ നിലനിന്ന എടക്കാട് മണ്ഡലത്തിൽനിന്ന് സി.പി.എമ്മിലെ സി. കണ്ണൻ '65ലും '67ലും കോൺഗ്രസിലെ എൻ. രാമകൃഷ്ണൻ '70ലും അഖിലേന്ത്യ മുസ്ലിംലീഗിലെ പി.പി.വി. മൂസ '77ലും '80ലും കോൺഗ്രസ് എസിലെ എ.കെ. ശശീന്ദ്രൻ '82ലും ഇൗ മണ്ഡലത്തിൽ നിന്ന് ജയിച്ചു. '87ലും 91ലും സി.പി.എമ്മിലെ ഒ. ഭരതൻ ജയിച്ചു. '96ലും 2001ലും സി.പി.എമ്മിലെ എം.വി. ജയരാജനും 2006ൽ കോൺഗ്രസ് എസിലെ രാമചന്ദ്രനും ഇവിടെനിന്ന് എം.എൽ.എമാരായി. സി. കണ്ണനെ രണ്ടുതവണയും നേരിട്ടത് കോൺഗ്രസിലെ പി.പി. ലക്ഷ്മണനായിരുന്നു. '70ൽ മൂന്നാമങ്കത്തിന് ഇറങ്ങിയ സി. കണ്ണനെതിരെ മത്സരിച്ച എൻ. രാമകൃഷ്ണൻ എം.എൽ.എയായി. അതേ എൻ. രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് '77ൽ വിമത ലീഗ് സ്ഥാനാർഥിയായ പി.പി.വി. മൂസ എം.എൽ.എയായത്.
'80ൽ ജനത സ്ഥാനാർഥിയായ കെ. സുധാകരനെ തോൽപിച്ച് പി.പി.വി. മൂസ രണ്ടാംതവണയും എം.എൽ.എയായപ്പോൾ '82ൽ എ.കെ. ശശീന്ദ്രനും സ്വതന്ത്രനായി മത്സരിച്ച കെ. സുധാകരനെയാണ് തോൽപിച്ചത്. '91ൽ ഒ. ഭരതനെതിരെയും കെ. സുധാകരനായിരുന്നു മത്സരിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു കെ. സുധാകരൻ. '96ൽ പ്രഫ.എ.ഡി. മുസ്തഫയും 2001ൽ എൻ. രാമകൃഷ്ണനുമാണ് എം.വി. ജയരാജനോട് പരാജയപ്പെട്ടത്. 2006ൽ ഡി.െഎ.സിയിലെ കെ.സി കടമ്പൂരാനും രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റു.
ധർമടം എന്നപേരിൽ മണ്ഡലം രൂപവത്കൃതമാകുന്നത് 2011ലായിരുന്നു. ആ വർഷം ജില്ല ബാങ്ക് പ്രസിഡൻറ് ആയിരുന്ന കെ.കെ. നാരായണനാണ് ജയിച്ചത്. കെ.കെ. നാരായണന് 72,354 വോട്ടും എതിരാളി കോൺഗ്രസിലെ മമ്പറം ദിവാകരന് 57192 വോട്ടുമാണ് കിട്ടിയത്. 15,162 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു കെ.കെ. നാരായണന് കിട്ടിയത്. പാർലമെൻററി രംഗത്തേക്കുള്ള പിണറായി വിജയെൻറ തിരിച്ചുവരവിനാണ് 2016 ധർമടം മണ്ഡലം സാക്ഷ്യം വഹിച്ചത്.
കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമടം, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് ധർമടം. 2008ലെ നിയമസഭ പുനർ നിർണയത്തോടെയാണ് ഇൗ നിയമസഭ മണ്ഡലം നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.