കണ്ണൂര്‍: ധര്‍മ്മടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ.സുധാകരന്‍ എം.പി. ചര്‍ച്ച നടത്തിയ ശേഷം നേതൃത്വത്തോട് തീരുമാനം പറയുമെന്ന് സുധാകരന്‍ വ്യക്തമാക്കി. അതിന് ഒരു മണിക്കൂർ സമയം വേണം. കെ. സുധാകരൻ പറഞ്ഞു.
കെ.സുധാകരന്റെ വീട്ടിലേക്ക് ധര്‍മടം മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളെത്തി ചര്‍ച്ച നടക്കുകയാണ്. ധർമടത്ത് മത്സരിക്കാൻ പാർട്ടിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും സുധാകരൻ ഇതുവരെ വഴങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു എന്നുമാണ് സുധാകരന്‍റെ നിലപാട്.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ഒരു മണിക്കൂർ കാത്തിരിക്കാൻ കെ.സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് മുൻപ് സ്ഥാനാർതിത്വത്തിന്‍റെ കാര്യത്തിൽ തീരുമാനമാകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.