പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് മരിച്ചു

മരട്: എറണാകുളം നെട്ടൂരിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ അഴീക്കോട് കച്ചേരിപ്പാറ കുറുക്കൻ മാണിക്കോത്ത് വീട്ടിൽ ഇബ്രാഹിമിന്‍റെ മകൻ അബ്ദുൽ സത്താറാണ് (53) മരിച്ചത്.

നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ചികിത്സക്ക് എത്തിയതാണ് ഇദ്ദേഹം. നവംബർ 23 മുതൽ ചികിത്സയിലാണ്. ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ച് വരുകയായിരുന്നു. ഞായറാഴ്ച പ്രഭാത സവാരിക്കിറങ്ങി തിരിച്ച് പോകുന്നതിനിടെ പിന്നിൽനിന്ന് ടോറസ് ലോറി ഇടിക്കുകയായിരുന്നു. രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. ശരീരത്തിലൂടെ ലോറി കയറിയ അബ്ദുൽ സത്താറിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോറി ഡ്രൈവർ സുൽഫിയെ ലോറി സഹിതം പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് വൻകുളത്തുവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഇബ്രാഹിം കണിയാങ്കണ്ടിയുടെയും കെ.എം. മറിയയുടെയും മകനാണ്. ഭാര്യ: സാബിറ മാങ്കടവ്. മക്കൾ: സറീന, ഇബ്രാഹിം, ഫാത്തിമ, യുഷറ. സഹോദരങ്ങൾ: സൈബുന്നീസ, ആബിദ, ഹാശിം, ഹാരിസ്, ഫാസിദ, പരേതയായ ജമീല.

Tags:    
News Summary - Dies after being hit by a lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.