പുറംലോകം കാണാൻ കാത്തിരിക്കുന്ന അംഗപരിമിതരുടെ സ്വപ്നങ്ങളിലൊന്നാണ് സർക്കാർ നൽകുന്ന മുച്ചക്ര വാഹനങ്ങൾ. അപേക്ഷ നൽകിയതിൽ പകുതിപ്പേർക്കുപോലും വാഹനം വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഫണ്ടിെൻറ അപര്യാപ്തതയാണ് ഇവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാകുന്നത്. 61 കാരനായ കാഞ്ഞിരപ്പള്ളി തൂമരംപാറ താഴക്കവയലിൽ കരുണാകരൻ എന്ന ജോയിക്ക് ഒരു മുച്ചക്ര വാഹനം കിട്ടാൻ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സത്യഗ്രഹമിരിക്കേണ്ടിവരെ വന്നു. സാമൂഹിക നീതി വകുപ്പ് 2014-15ൽ നടത്തിയ അംഗപരിമിത സെൻസസ് പ്രകാരം സംസ്ഥാനത്ത് 7,93,937 അംഗപരിമിതരുണ്ട്. ഇവരിൽ 4,64,777 പേർക്ക് മാത്രമാണ് സാമൂഹിക നീതിവകുപ്പും സാമൂഹികസുരക്ഷ മിഷനും ചേർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് 2016 ഒക്ടോബർ 17ന് ആരോഗ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നത്തെ കണക്കനുസരിച്ച് മൂന്നുലക്ഷത്തിലധികം ആളുകൾക്ക് ഇനിയും തിരിച്ചറിയൽകാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും നൽകാനുണ്ടെന്ന് ചുരുക്കം.
നിലവിൽ പെൻഷനും മറ്റിതര ആനുകൂല്യങ്ങൾക്കും വേണ്ടി സർക്കാർ അംഗീകൃത പട്ടികയിൽ കയറിക്കൂടുന്നതിെൻറ ഭാഗമായുള്ള മെഡിക്കൽ പരിശോധനയാണ് ഭിന്നശേഷിക്കാരുടെ പ്രധാന കടമ്പയും ദുരിതവും. വൈകല്യമുള്ളവനാണ് എന്ന് തെളിയിക്കണമെങ്കിൽ ചില്ലറയല്ല പെടാപ്പാട്. പീഡിയാട്രീഷ്യൻ, ഒാർത്തോപീഡിസ്റ്റ്, ഓഫ്ത്താൽമോളജിസ്റ്റ്, ഇ.എൻ.ടി സർജൻ, സൈക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ അറിയിപ്പു ലഭിക്കുന്നതിനനുസരിച്ച് എത്തുന്ന നൂറുകണക്കിന് ഭിന്നശേഷിക്കാരും അവരുടെ ബന്ധുക്കളും സഹായികളും ആശുപത്രിയിൽ മണിക്കൂറുകളോളം നിന്ന് വലയുകയാണ് പതിവ്.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കാറുള്ള ക്യാമ്പുകളും നരകയാതനയാകാറുണ്ട്. കഴിഞ്ഞവർഷം ആലപ്പുഴയിൽ സംഘടിപ്പിച്ച ക്യാമ്പിൽ വെള്ളംപോലും കിട്ടാതെ കുട്ടികൾ മണിക്കൂറുകളോളം വലഞ്ഞു.
കുട്ടികളെ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച ഡോക്ടർമാർ ക്യാമ്പിൽ എത്തിയില്ല. വിശന്നുവലഞ്ഞ് പല കുട്ടികളും തളർന്നുവീണു. ഓട്ടിസം അടക്കമുള്ള രോഗംബാധിച്ച കുട്ടികളുമായി എത്തിയ മാതാപിതാക്കൾ നിറകണ്ണുകളോടെയാണ് മടങ്ങിയത്. കോഴിക്കോട് കേന്ദ്ര^സംസ്ഥാന സാമൂഹികനീതി വകുപ്പിെൻറയും ജില്ല ഭരണകൂടത്തിെൻറയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാർക്കായി നടത്തിയ ക്യാമ്പും പീഡനത്തിെൻറ ആവർത്തനമായിരുന്നു. ക്യാമ്പിൽ ആയിരത്തോളം ഭിന്നശേഷിക്കാരാണ് പങ്കെടുത്തത്. കൈക്കും കാലിനും സ്വാധീനമില്ലാത്തവർക്കും കിടപ്പിലായവർക്കും വേണ്ടത്ര സൗകര്യങ്ങളൊരുക്കിയിരുന്നില്ല. ക്യാമ്പിെൻറ ക്രമീകരണത്തിൽ സംഭവിച്ച വീഴ്ചയിൽ നിയമസഭാസമിതി പിന്നീട് വിശദീകരണം തേടുകയുണ്ടായി.
ഇവർക്കും ആസ്വദിേക്കണ്ടേ യാത്രകൾ, കാഴ്ചകൾ
മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷിക്കാർക്ക് ബാലികേറാമലയാണ്. ‘ടൂറിസം എല്ലാവർക്കും’ എന്ന പ്രമേയവുമായി കഴിഞ്ഞവർഷത്തെ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് അന്നത്തെ ടൂറിസം മന്ത്രി എ.സി. മൊയ്തീന് തന്നെ നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്നത്. ആദ്യ പടിയായി ഫോർട്ട് കൊച്ചിയെ കേരളത്തിലെ ആദ്യ ഭിന്നശേഷി യാത്രാസൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിനോദസഞ്ചാര വകുപ്പിൽ ലഭ്യമെല്ലന്നാണ് ടൂറിസം വകുപ്പിെൻറ മറുപടി. ഭരിക്കുന്നവർക്ക് എല്ലാ കാര്യത്തിലും തങ്ങളോടുള്ള സമീപനം ഇങ്ങനെയാണെന്ന തിരിച്ചറിവിനിടയിലും വീൽചെയറിലും കിടക്കയിലുമായി ജീവിതം കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ടവർക്കിടയിൽ പരസ്പരസഹായം വർധിച്ചുവരുകയാണ്. ഫേസ്ബുക്കും വാട്സ്ആപ്പും വന്നതോടെ ഇതിനു പിന്തുണയേറി.
ജീവിതത്തിൽ ഒരിക്കൽപോലും തമ്മിൽ കണ്ടിട്ടില്ലാത്തവർക്കിടയിൽ വളർന്നുവന്ന ഇത്തരം കൂട്ടായ്മകൾ തങ്ങൾക്കിടയിലെ ഏറ്റവും പ്രയാസപ്പെടുന്നവർക്ക് അൽപമെങ്കിലും ആശ്വാസേമകുന്നതിന് വഴിതുറക്കുന്നുണ്ട്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ, ഒാൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എന്നിവ ഭിന്നശേഷിക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ മികച്ച മാതൃകകളാണ്. കേരളത്തിലെ പലയിടങ്ങളിലും ഭിന്നശേഷിക്കാർക്ക് മാനസിക പിന്തുണയുമായി നിരവധി കൂട്ടായ്മകൾ രൂപപ്പെട്ടു വരുന്നുണ്ട്. പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി കാമ്പസിലെ പള്ളിയിലും മേൽമുറി മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലും ഭിന്നശേഷിക്കാർക്കായി പ്രാർഥനക്ക് പ്രത്യേക സംവിധാനം ഒരുക്കിയത് മറ്റുള്ളവർക്കും മാതൃകയാണ്. കോഴിക്കോട് അൻസാരി പാർക്ക് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി തുറന്നുകൊടുത്ത കോർപറേഷൻ നടപടിയും ശ്ലാഖനീയമാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.