നടൻ ദിലീപ് ശങ്കറിന്‍റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിൽ

തിരുവനന്തപുരം: ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ദിലീപ് ശങ്കറിന്‍റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിന്‍റെ ഭാഗമായി രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാൽ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. ഇന്ന് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ നടനെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് അണിയറ പ്രവർത്തകർ ഹോട്ടലിൽ തിരക്കിയെത്തുകയായിരുന്നു. മുറിയിൽനിന്നും ദുർഗന്ധം വരുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

നോർത്ത് 24 കാതം, ചാപ്പാ കുരിശ്, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങി നിരവധി സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - dileep shankar's dead body is two days old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.