ബാലുശ്ശേരി: രോഗത്തെ തുടർന്നു വൃക്ക മാറ്റി വെച്ച യുവാവ് തുടർ ചികിത്സ സഹായം തേടുന്നു. 12 വർഷമായി വൃക്കരോഗത്തെ തുടർന്നു ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർ കണ്ണാടിപ്പൊയിൽ കോഴിക്കോടൻ കുന്നത്ത് ദിലീഷാണ് വൃക്ക മാറ്റിവെച്ചിട്ടും ദുരിതമനുഭവിക്കുന്നത്. തുടർ ചികിത്സക്ക് ഭാരിച്ച ചെലവ് താങ്ങാനാവാതെ കുടുംബം ആശങ്കയിലാണ്.
കാർ അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പരിയാരം പുത്തൂർ കുന്നിലെ ജോമോൻ ജോസഫിന്റെ വൃക്കയാണ് ദിലീഷിന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ദീർഘകാലത്തെ ചികിത്സക്കും ശസ്ത്രക്രിയക്കും ചെലവായത് ഭീമമായ തുകയാണ്. തുടർ ചികിത്സകൾക്ക് ആവശ്യമായ വൻതുക കണ്ടെത്താൻ ദിലീഷിന്റെ കുടുംബത്തിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഉദാരമതികളുടെ സഹായം തേടുന്നത്.
വൃദ്ധയായ മാതാപിതാക്കളും ഭാര്യയും മകളുമടങ്ങിയ ദിലീഷിന്റെ കുടുംബത്തെ സഹായിക്കാൻ ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചേർന്ന് വാർഡ് അംഗം കെ.പി ദിലീപ് കുമാർ ചെയർമാനായും ശ്രീധരൻ പൊയിലിൽ ജനറൽ കൺവീനറുമായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ച് ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 448 70100012342. IFSC: BARB O BALUSS MICR 673012004. ഗൂഗിൾ പേ നമ്പർ: 91 9562887445.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.