തിരൂർ: അപകടം നടന്ന ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളായ ദുരന്ത നിവാരണ സേന അംഗങ്ങൾ (ടി.ഡി.ആർ.എഫ്) രക്ഷകരായി. ബോട്ടിലുണ്ടായിരുന്ന നിരവധിപേരെ ഇവർ രക്ഷപ്പെടുത്തി. ഞായറാഴ്ചയായതിനാൽ താനൂർ സ്റ്റേഷനിലെ പൊലീസുകാരനായ സബറുദ്ദീനോടൊപ്പം തിരൂർ താലൂക്ക് ദുരന്ത നിവാരണസേന അംഗങ്ങളായ ഷഫീഖ് ബാബു താനൂർ, അബ്ദുൽസലാം അഞ്ചുടി, സവാദ് താനൂർ, മുതസിർ താനൂർ, ഹാരിസ് പരപ്പനങ്ങാടി എന്നിവരും ബോട്ടിലുണ്ടായിരുന്നു. അവധിദിനത്തിൽ തൂവൽതീരത്ത് പൊതുവെ തിരക്കുണ്ടാവാറുണ്ട്.
അങ്ങനെയാണ് ഞായറാഴ്ച തൂവൽതീരത്തെത്തിയത്. പിന്നീട് രാത്രി 7.15നുള്ള അന്നത്തെ അവസാന ബോട്ട് സവാരി ആയതിനാൽ പൊലീസുകാരനായ സബറുദ്ദീനോടൊപ്പം അഞ്ചുപേരും ബോട്ടിൽ കയറി. ഏതാണ്ട് 40 ഓളം പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ടി.ഡി.ആർ.എഫ് അംഗമായ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.