കാസർകോട്: ക്വാറി ഉടമകളിൽനിന്ന് പണംപിരിച്ചുവെന്ന ആരോപണത്തെത്തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ കാസർകോട് എൻഡോസൾഫാൻ സ്പെഷൽ സെൽ ഡെപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കലക്ടർ എസ്.എ. സജീദിനെയാണ് സസ്പെൻഡ് ചെയ്തത്.
നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്ന് 'ഡെപ്യൂട്ടി കലക്ടർ' എന്ന ബോർഡുവെച്ച് വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.
ഉദ്യോഗസ്ഥന്റെ നടപടി സർക്കാറിനും റവന്യൂ വകുപ്പിനും അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.