പാലക്കാട്: ഉത്തർപ്രദേശിലെ മഥുര ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ പേരിൽ കേരള എക്സ്പ്രസ് ഫെബ്രുവരി അഞ്ചുവരെ താൽക്കാലികമായി റദ്ദാക്കിയത് യാത്രക്കാരെ വലക്കുന്നു. ഇതുകൂടാതെ കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മറ്റ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്താതെയാണ് ഇതെന്ന് യാത്രക്കാർ പറയുന്നു.
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഇതേ റൂട്ടിൽ ആ സമയത്ത് സർവിസ് നടത്തുന്ന ട്രെയിനുകൾക്ക് പകരം സ്റ്റോപ് അനുവദിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. ഉത്തരേന്ത്യയിലെ ഭൂരിഭാഗം മലയാളികളും നാട്ടിലേക്ക് വരാനും പോകാനും ഏറെ ആശ്രയിക്കുന്നത് കേരള എക്സ്പ്രസിനെയാണ്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ന്യൂഡൽഹി സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള സൂപ്പർഫാസ്റ്റ് ട്രെയിനായതിനാൽ നിരവധി യാത്രക്കാരാണ് ഈ ട്രയിനിനെ ആശ്രയിക്കുന്നത്. സർവിസ് താൽക്കാലികമായി നിർത്തിയതോടെ പലർക്കും യാത്ര മാറ്റിവെക്കേണ്ടിവന്നു. അതേസമയം, ന്യൂഡൽഹി -ചെന്നൈ തമിഴ്നാട് സൂപ്പർഫാസ്റ്റ് റൂട്ട് മാറ്റി ഓടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.