കെ- റൈസിന്‍റെ വിതരണം ബുധനാഴ്ച മുതൽ; കാർഡൊന്നിന് അഞ്ച്​ കിലോ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ- റൈസിന്‍റെ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് നിർവഹിക്കും.

സപ്ലൈകോ ഔട്ട്​ലെറ്റുകൾ വഴിയും മാവേലി സ്റ്റോർ വഴിയും ശബരി കെ-റൈസ് (ജയ അരി) കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കാർഡൊന്നിന് അഞ്ച്​ കിലോ ഗ്രാം ശബരി കെ-റൈസ് വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയും വിതരണം ചെയ്യും. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്.

ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കം സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ-റൈസ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്.

Tags:    
News Summary - Distribution of K-Rice from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.