കൽപറ്റ: ലോക് താന്ത്രിക് ജനതാദൾ പാർട്ടി വയനാട് ഘടകത്തിൽ കൊഴിഞ്ഞുപോക്ക്.
പാർട്ടി ജില്ല പ്രസിഡൻറ് വി.പി. വർക്കിയും ചില പ്രധാന ഭാരവാഹികളും ജനതാദൾ-എസിൽ ചേർന്നതോടെ കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ തിരക്കിട്ട നീക്കം തുടങ്ങി.
കിസാൻ ജനത ജില്ല പ്രസിഡൻറ് കെ.കെ. രവി, ജില്ല സെക്രട്ടറി പി.സി. മാത്യു, എം.എ. അഗസ്റ്റിൻ എന്നിവരും എൽ.ജെ.ഡി വിട്ട് ജനതാദളിൽ എത്തി. അംഗത്വവിതരണം ഉൾപ്പെടെ പാർട്ടി പ്രവർത്തനം സംസ്ഥാനത്ത് സ്തംഭിച്ചതായും എൽ.ജെ.ഡിയുടെ പ്രസക്തി നഷ്ടപ്പെട്ടതായും വി.പി. വർക്കി പറഞ്ഞു.
ദീർഘകാലം എം.പി. വീേരന്ദ്രകുമാർ നേതൃത്വംനൽകിയ പാർട്ടിയിൽ സജീവമായിരുന്നു അദ്ദേഹം. ഇപ്പോൾ എം.വി. ശ്രേയാംസ്കുമാർ എം.പിയാണ് എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ്.
പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ നടപടിയില്ലെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.