കാലടി മുൻ വി.സിയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി.​സി സ്ഥാ​ന​ത്ത്​ നി​ന്ന്​ പു​റ​ത്താ​ക്കി​യ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി സ്​​റ്റേ ​ചെ​യ്യ​ണ​മെ​ന്ന മു​ൻ വി.​സി ഡോ. ​എം.​വി. നാ​രാ​യ​ണ​ന്‍റെ അ​പ്പീ​ൽ ഹ​ര​ജി ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചും ത​ള്ളി.

സ്​​റ്റേ ആ​വ​ശ്യം ത​ള്ളി​യ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്. സിം​ഗി​ൾ ബെ​ഞ്ച്​​ ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​ക​ളി​ല്ലെ​ന്നും ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ്​ അ​പ്പീ​ൽ ഹ​ര​ജി ത​ള്ളി​യ​ത്. ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പ്പീ​ൽ ഹ​ര​ജി​യി​ലെ വാ​ദ​ങ്ങ​ൾ സിം​ഗി​ൾ ബെ​ഞ്ച്​ മു​മ്പാ​കെ ഉ​ന്ന​യി​ക്കാ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.സ​ർ​ച്ച്​ ക​മ്മി​റ്റി ന​ൽ​കി​യ ത​ന്‍റെ പേ​ര്​ ചാ​ൻ​സ​ല​ർ അം​ഗീ​ക​രി​ച്ച്​ നി​യ​മി​ക്കു​ക​യാ​ണ്​ ചെ​യ്ത​തെ​ന്ന്​ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ൽ ഹ​ര​ജി​ക്കാ​ര​ന്​ പ​ങ്കി​ല്ല.

വി.​സി ആ​കാ​ൻ വേ​ണ്ട യോ​ഗ്യ​ത​ക​ളി​ൽ ആ​രും ത​ർ​ക്കം ഉ​ന്ന​യി​ച്ചി​ട്ടു​മി​ല്ല. വി.​സി നി​യ​മ​നം ന​ട​ത്തി​യ ചാ​ൻ​സ​ല​ർ​ക്ക്​ നി​യ​മ​നം പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കാ​നാ​യി താ​ന​ട​ക്കം ന​ൽ​കി​യ ഹ​ര​ജി സിം​ഗി​ൾ ബെ​ഞ്ച്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​വാ​ദ​ങ്ങ​ൾ താ​ൻ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച്​ കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ൻ​സ​ല​റു​ടെ ഉ​ത്ത​ര​വ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ്​​റ്റേ ചെ​യ്യ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ, സ്​​റ്റേ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​പ്പീ​ൽ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഹ​ര​ജി തീ​ർ​പ്പാ​കും വ​രെ വി.​സി സ്ഥാ​ന​ത്ത്​ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​ആ​വ​ശ്യ​വും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

വ്യാ​ഴാ​ഴ്ച​യാ​ണ്​ സം​സ്കൃ​ത വി.​സി​യു​ടെ കാ​ര്യ​ത്തി​ൽ ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​ക്ക്​ സ്​​റ്റേ അ​നു​വ​ദി​ക്കാ​തെ ഹ​ര​ജി പി​ന്നീ​ട്​ വാ​ദം കേ​ൾ​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച്​ മാ​റ്റി​യ​ത്. അ​തേ​സ​മ​യം, കാ​ലി​ക്ക​റ്റ്​ വി.​സി​ക്കെ​തി​രാ​യ ന​ട​പ​ടി സ്​​റ്റേ ചെ​യ്യു​ക​യും ഹ​ര​ജി തീ​ർ​പ്പാ​കും വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - division bench also dismissed the appeal petition of kalady university former VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.