ഓച്ചിറ: അർബുദം കീഴടക്കിയ വോളീബാൾ കോച്ചും വിവിധ കോളേജുകളിലെ കായിക അധ്യാപകനുമായിരുന്ന തഴവ കുതിരപന്തി കണ്ണംപ്പള്ളിൽ ജെ. മാത്യുസിനെത്തേടി മരണാനന്തരം ഡോക്ടറേറ്റ്. 'സൈക്കോളജിക്കൽ ആന്‍റിസഡൻസ് ഓഫ് കോച്ചിംഗ് ആൻ എക്സ്പ്ലോറേറ്ററി സ്റ്റഡി എമംങ് വോളീബാൾ കോച്ചസ്' എന്നതായിരുന്നു ഗവേഷണ വിഷയം.
2019 ആഗസ്റ്റ് ഏഴിന് സമർപ്പിച്ച പ്രബന്ധത്തിന് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്‍റ് ഡോ.അനിൽ രാമചന്ദ്രന്‍റെ കീഴിലായിരുന്നു ഗവേഷണം. അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് 49 ാം വയസിൽ ആഗസ്റ്റ് 18 ന് മാത്യൂസ് മരണപ്പെട്ടു.
നിരവധി വർഷം എം. ജി. യൂണിവേഴ്സിറ്റിയുടെ പുരുഷ, വനിതാ ടീമുകളുടെ മാനേജരും പരിശീലകനുമായിരുന്നു.2017 ൽ കണ്ണൂരിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല വോളീബോൾ ടൂർണ്ണമെന്‍റിൽ എം.ജി യൂനിവേഴ്സിറ്റി കിരീടം നേടുമ്പോൾ മാത്യൂസായിരുന്നു പരിശീലകൻ.എറണാകുളം മഹാരാജാസ് കോളജ്, മൂന്നാർ ഗവ: കോളജ്, ചവറ ഗവ: കോളേജ് അസിസ്റ്റന്‍റ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗ്വാളിയർ എൻ.എൽ.സി.പി യിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബുരുദം നേടിയത്.
കുതിരപന്തി പരിഷ്ക്കാര ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന മാത്യൂസ് നിരവധി പരിശീലന ക്യാമ്പുകളിലൂടെ അനവധി വോളിബോൾ പ്രതിഭകളെ കണ്ടെത്തി കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് പി.എച്ച്.ഡി നൽകിയ വിവരം യുനിവേഴ്സിറ്റി അധികൃതർ കുടുബാംഗങ്ങളെ അറിയിച്ചത്.സോജി സാറാ ജോയിയാണ് ഭാര്യ. മക്കൾ : ജ്യൂവൽ മാത്യു, ജോഷ് മാത്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.