കുട്ടിക്കാലത്ത് എം.ടി.ആദ്യമായി കണ്ട നഗരമാണ് കോഴിക്കോട്. കോഴിക്കോട്ട് അന്നുണ്ടായിരുന്ന കുതിര വണ്ടികളാണ് എം.ടിയുടെ മനസ്സിൽ ഇടം പിടിച്ച കാഴ്ച. അച്ചൻ സിലോണിൽനിന്ന് വന്നപ്പോൾ ബാങ്കിംഗ് കാര്യവുമായി കോഴിക്കോട്ട് പോകേണ്ടി വന്നു.
അമ്മയുടെ ശിപാർശയിൽ അച്ചെൻറ കൂടെ കോഴിക്കോട്ട് പോയി. ഇന്നെത്ത സ്റ്റേറ്റ് ബാങ്ക് അന്ന് ഇംപീരിയൽ ബാങ്കാണ്.അവിടെയാണ് അച്ചന് പോകേണ്ടി വന്നത്.കോഴിക്കോട്ടെ കുതിര വണ്ടിയിൽ അച്ചനോടൊപ്പം കയറിയ എംടിയുടെ വെള്ള ഷർട്ടിലേക്ക് ഒരു കുണ്ടിൽ വീണ് ചെളിവെള്ളം തെറിച്ചത്മറക്കാനാകാത്ത സംഭവമായി എംടി. ഓർക്കുന്നു.
എസ്.കെ. പൊറ്റക്കാട്, ഉറൂബ്, എം.വി.ദേവൻ,പട്ടത്തു വിള കരുണാകരൻ,കടവനാട് കുട്ടികൃഷ്ണൻ,എൻ.പി.മുഹമ്മദ്,തിക്കോടിയൻ,വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി സാഹിത്യത്തിലെ പ്രമുഖരായ പലരേയും എം.ടി കണ്ടുമുട്ടിയത് കോഴിക്കോട് നഗരത്തിൽ വെച്ചാണ്.
നാലുകെട്ട്, മഞ്ഞ്, കാലം,അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും,അറബിപ്പൊന്ന്(എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത് ) , രണ്ടാമൂഴം, വാരാണസി.
രക്തം പുരണ്ട മണൽത്തരികൾ, ഇരുട്ടിെൻറ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നിെൻറ ഒാർമക്ക്, ഒാപ്പോൾ, വാനപ്രസ്ഥം, എം.ടിയുടെ തെരെഞ്ഞടുത്ത കഥകൾ, ഡാർ എസ് സലാം, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്.
ആൾകൂട്ടത്തിൽ തനിയെ, ബാല സാഹിത്യം, ദയ എന്ന പെൺകുട്ടി,മാണിക്യ കല്ല്,നാടകം,ഗോപുര നടയിൽ
അക്ഷരങ്ങൾ, അടിയൊഴുക്കുകൾ,അഭയംതേടി,അമൃതം ഗമയ,അസുരവിത്ത്,ആരണ്യകം,ആൾക്കൂട്ടത്തിൽ തനിയെ,ഇടനിലങ്ങൾ,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരുട്ടിെൻറ ആത്മാവ്,ഉത്തരം,എന്ന് സ്വന്തം ജാനകിക്കുട്ടി,ഏഴാമത്തെ വരവ്,ഏഴാമത്തെ വരവ്,ഒരു ചെറുപുഞ്ചിരി, ഒരുവടക്കൻ വീരഗാഥ,ഓപ്പോൾ,ഓളവും തീരവും,കടവ്,കുട്ട്യേടത്തി,കേരള വർമ്മ പഴശ്ശിരാജ,താഴ്‌വാരം,തീർത്ഥാടനം ,ദയ ,നഖക്ഷതങ്ങൾ,നഗരമേ നന്ദി,നിഴലാട്ടം, നിർമാല്യം,പകൽക്കിനാവ്,പഞ്ചാഗ്നി,പരിണയം,പെരുന്തച്ചൻ,ബന്ധനം,മുറപ്പെണ്ണ്,രംഗം,വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വെള്ളം,വൈശാലി,ബന്ധനം,മുറപ്പെണ്ണ്,വിൽക്കാനുണ്ട് സ്വപ്നങ്ങൾ,വെള്ളം ,വൈശാലി,സദയം,സുകൃതം,നീലത്താമര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.