ന്യൂഡൽഹി: ഹലാൽ വിവാദത്തിന്‍റെ പേരിൽ കേരളത്തിൽ വിവാദം സൃഷ്ടിക്കുമ്പോഴും പാർലമെന്‍റ് കാന്‍റീനിലെ ഭക്ഷണം ഇപ്പോഴും ഹലാൽ തന്നെയാണെന്ന് സംഘ്പരിവാറുകാരൻ അറിയുന്നുണ്ടാവില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ പറയുമെന്നും ജോണ്‍ ബ്രിട്ടാസ് എഴുതി. താൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനായെത്തിയ കാലത്ത് പാർലമെന്റിൽ വെച്ചാണ് ഹലാൽ എന്ന പദം ആദ്യമായി കേട്ടത്.
പാർലമെന്റ് കാന്‍റീനിൽ നൽകുന്നത് ഹലാൽ ഭക്ഷണമാണോ എന്നായിരുന്നു ചോദ്യം. ഹലാൽ എന്ന മറുപടിയാണ് അന്ന് മന്ത്രി നൽകിയത്. എല്ലാ സമുദായത്തിലും അപരിഷ്‌കൃതമായ രീതികളുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, ഹലാല്‍ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്‍റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്. ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.