തിരുവനന്തപുരം: ഡോളർ കടത്ത് കേസില്‍ സംസ്ഥാന ജോയൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസർ ഷൈൻ ഹഖിനെ കസ്റ്റംസ് ചോദ്യംചെയ്യും. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ഷൈൻ ഹഖിന് നോട്ടീസ് നൽകി. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുവന്ന നയതന്ത്ര ബാഗേജുകൾ വിട്ടുകൊടുക്കാൻ ഷൈനിെൻറ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉന്നതരെയടക്കം കസ്റ്റംസ് ചോദ്യംചെയ്യുന്നത്. നയതന്ത്ര പ്രതിനിധികളല്ലാത്തവര്ക്കും പ്രോേട്ടാകോൾ വിഭാഗത്തിൽനിന്ന് തിരിച്ചറിയൽ കാർഡുകൾ നൽകിയതായി വ്യക്തമായിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിവർക്ക് മാത്രമാണ് നയതന്ത്ര പരീക്ഷയുടെ തിരിച്ചറിയൽ കാർഡുകൾ നൽകേണ്ടത്. എന്നാൽ പല ഉദ്യോഗസ്ഥരും ഇത്തരം കാർഡ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. അതിൽ ഷൈന്‍ പങ്കുണ്ടെന്നും കസ്റ്റംസ് കരുതുന്നു.
വിദേശത്തേക്ക് ഡോളർ കടത്തിയ യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് ഒാഫിസർ ഈജിപ്ഷ്യൻ പൗരന് ഖാലിദിനും തിരിച്ചറിയൽ കാർഡ് ലഭിച്ചിരുന്നത്രെ. ഈ കാർഡ് ഉപയോഗിച്ചാണ് ഡോളറുമായി ഖാലിദിന് വിദേശത്തേക്ക് കടന്നതെന്നും കസ്റ്റംസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രോേട്ടാകോൾ ഒാഫിസറെ ചോദ്യംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.