ഡോളർ കടത്ത്: കോൺസുലേറ്റ്​ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ കസ്​റ്റംസ്​

കൊ​ച്ചി: സ്വ​ർ​ണ ക​ട​ത്തി​നോ​ട്​ അ​നു​ബ​ന്ധി​ച്ച്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ഡോ​ള​ർ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ലെ മു​ൻ അ​റ്റാ​ഷെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്ക്​ ക​സ്​​റ്റം​സ്​ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്നു.

ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ക​സ്​​റ്റം​സ്​ കൊ​ച്ചി പ്രി​വ​ൻ​റി​വ്​ ക​മീ​ഷ​ണ​റേ​റ്റ്​ കേ​ന്ദ്ര​ത്തി​െൻറ അ​നു​മ​തി തേ​ടി. ​പ്രി​വ​ൻ​റീ​വ് ക​മീ​ഷ​ണ​ർ കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡി​നാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

ഇ​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. അ​റ്റാ​ഷെ റ​ഷീ​ദ് ഖാ​മി​സ് അ​ൽ അ​ഷ്മി​യ, യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ ഫി​നാ​ൻ​സ്​ ഹെ​ഡ്​ ഖാ​ലി​ദ് എ​ന്നി​വ​രെ ​ചോ​ദ്യം​ചെ​യ്യാ​നാ​ണ്​ നീ​ക്കം. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി​ക​ളു​മാ​യി ഇ​വ​ർ​ക്ക്​ ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ജൂ​ലൈ​യി​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​രം കോ​ൺ​സു​ലേ​റ്റ്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ യു.​എ.​ഇ തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു.

അ​റ്റാ​ഷെ​യു​ടെ ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ന​വം​ബ​റി​ൽ യു.​എ.​ഇ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു.

ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം​ചെ​യ്യു​വാ​നു​ള്ള പ​രി​മി​തി​ക​ൾ നീ​ങ്ങി​യി​ട്ടു​ണ്ട്. ലൈ​ഫ്​ മി​ഷ​ൻ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ 140 ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ക​രാ​ർ ന​ൽ​കു​ന്ന​തി​ന്​ ഖാ​ലി​ദ് പ​ദ്ധ​തി തു​ക​യു​ടെ 20 ശ​ത​മാ​നം ക​മീ​ഷ​നാ​യി ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​ത്​ ന​ൽ​കി​യെ​ന്നും ഇ.​ഡി​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ മു​ഖ്യ​പ്ര​തി​ക​ളാ​യ​ സ്വ​പ്​​ന​യും പി.​എ​സ്. സ​രി​ത്തും ന​ൽ​കി​യ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം നീ​ങ്ങി​യ​ത്.

സ്വ​ർ​ണ ക​ട​ത്തും കോ​ൺ​സു​ലേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും മൊ​ഴി​ക​ളി​ൽ വെ​ളി​പ്പെ​ട്ടു. ഫ്ലാ​റ്റ്​ നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത യൂ​നി​ടാ​ക്​ ബി​ൽ​ഡേ​ഴ്​​സ്​ എം.​ഡി സ​ന്തോ​ഷ്​ ഈ​പ്പ​ൻ ന​ൽ​കി​യ മൊ​ഴി​യും കോ​ൺ​സു​ലേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ മ​തി​യാ​യ തെ​ളി​വാ​ണ്.

Tags:    
News Summary - Dollar smuggling: Customs to question consulate officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.