തിരുവനന്തപുരം: റെയിൽവേ വികസനം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുയരുന്ന ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കണമെന്നു കാണിച്ച് ഡോ. ശശിതരൂർ എം.പി കേന്ദ്ര റെയിൽ വകുപ്പ് മന്ത്രിക്കും റെയിൽവേ ബോർഡിനും കത്തുനൽകി. തിരുവനന്തപുരം കന്യാകുമാരി റെയിൽ പാതയിൽ തിരുവനന്തപുരം സെൻട്രൽ നേമം സ്റ്റേഷനുകൾക്കിടയിലുള്ള മേലാറന്നൂർ സി.ഐ.ടി റോഡിൽ ഒരു മേൽപ്പാലം നിർമിക്കുന്നതിന് സ്ഥലം രണ്ടു വർഷം മുന്നെ തന്നെ ഏറ്റെടുത്തു നൽകിയെങ്കിലും മേൽപ്പാല നിർമാണം ആരംഭിക്കാൻ റെയിൽവേ തയാറായിട്ടില്ല.
ദിവസേനെ ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. തിരുവനന്തപുരം നഗരത്തിൻ്റെ തെക്കൻ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു റോഡാണിത്. ഇവിടെ അടിയന്തിരമായി മേൽപ്പാലം നിർമിക്കണം.പാറശ്ശാല ഗ്രാമപഞ്ചായത്തിൽ കരുമാനൂർ വാർഡിൽ വരുന്ന പ്രദേശങ്ങൾ റെയിൽവേ പാത ഇരട്ടിപ്പിക്കലിൻറെ ഭാഗമായി ഒറ്റപ്പെടുന്ന അവസ്ഥയാണ്.
ഇത് ഒഴിവാക്കാനായി വിട്ടിയോട് -ചന്ദനകെട്ടി റോഡിൽ ഒരു അടിപ്പാത നിർമിക്കണം എന്ന തദ്ദേശീയരുടെ ആവശ്യം ശക്തമായി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തദ്ദേശിയരുടെ ജീവിതം ദുരിപൂർണമാക്കുന്ന തരത്തിൽ റെയിൽവേ വികസനം നടപ്പിലാക്കരുത് എന്ന കാര്യം പാർലമെൻറിലും ശക്തമായി ഉന്നയിക്കും എന്നും ഡോ. ശശിതരൂർ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.