കൊല്ലം: മുസ്ലിം പ്രീണനം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ. മുസ്ലിംകൾക്ക് അനർഹമായതെല്ലാം നൽകി പ്രീണനം നടത്തുവെന്നാണ് സംഘ്പരിവാറും മറ്റും പ്രചരിപ്പിക്കുന്നത്.എം.ഇ.എസ് ജില്ല കമ്മിറ്റി കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ആനുകാലിക ഭാരതവും ന്യൂനപക്ഷങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥതലത്തിലും ഉൾപ്പെടെ എല്ലായിടത്തും മുസ്ലിം പ്രാതിനിധ്യം നാമമാത്രമാണ്. വസ്തുക ഇതായിരിക്കെയാണ് അനർഹമായത് നേടുന്നുവെന്ന വിധത്തിലെ പ്രചാരണങ്ങൾ. കോർപറേറ്റ് വൽകരണവും സ്വകാര്യവൽകരണും ശക്തിപ്പെടുന്നത് സംവരണമെന്ന സംവിധാനത്തെപ്പോലും ഇല്ലാതാക്കുകയാണ്. കോർപറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്ത് മുസ്ലിം,പിന്നാക്ക പ്രാതിനിധ്യം കാണാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.