ഡോ. ​എം. ലീ​ലാ​വ​തി​യു​ടെ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര പൈ​പ്പ്​ ലൈ​ൻ റോ​ഡി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

ഡോ. എം. ലീലാവതിയുടെ വീട്ടിൽ വെള്ളംകയറി; പുസ്തകങ്ങൾ നനഞ്ഞു

കളമശ്ശേരി: കനത്ത മഴയിൽ പ്രശസ്ത എഴുത്തുകാരി ഡോ. എം. ലീലാവതിയുടെ വീട്ടിലും വെള്ളം കയറി. തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ ഇരുനില വീടിന്‍റെ താഴത്തെ നിലയിൽ രണ്ടടിയോളമാണ് വെള്ളം കയറിയത്. ലീലാവതി എഴുതാൻ ഇരിക്കുന്ന മുറിയിലും കിടപ്പുമുറിയിലും വെള്ളം നിറഞ്ഞു.

ഏറെ കരുതലോടെ സൂക്ഷിച്ചിരുന്ന ഒട്ടേറെ വിലപ്പെട്ട പുസ്തകങ്ങൾ നനഞ്ഞു. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെയാണ് മഴയും വെള്ളക്കെട്ടും. തുടർന്ന്, ലീലാവതിയെ സമീപത്ത് മകൻ വിനയൻ താമസിക്കുന്ന വീട്ടിലേക്ക് മാറ്റി. രണ്ടുദിവസം മുമ്പുണ്ടായ മഴയിൽ വീടിന്‍റെ പടിക്കെട്ട് വരെ വെള്ളം ഉയർന്നിരുന്നു. മഴക്ക് ശക്തി കൂടിയോടെ അന്ന് മുകളിലെ നിലയിലേക്ക് മാറി.

Tags:    
News Summary - Dr M Leelavathi house got flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.