ചോറ്റാനിക്കര: ആലപ്പുഴ ജില്ല കലക്ടര്‍ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വിസ് കോർപറേഷന് എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര അമ്പാടിമലയിലെ കാറ്റാടി ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വിസിലെത്തുന്നത്. എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയായ ശ്രീറാം 2012ല്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വിസിലെത്തുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് 2014ലാണ് രണ്ടാംറാങ്കോടെ ഐ.എ.എസ് പാസായത്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ് നേടി ഡോക്ടറായി പ്രവര്‍ത്തിക്കവേയാണ് സിവില്‍ സര്‍വിസ് നേടുന്നത്. ശ്രീറാം വെങ്കിട്ടരാമന് എറണാകുളം സ്വദേശിയാണ്. ശ്രീറാം 2013ലും രേണുരാജ് 2014ലുമാണ് രണ്ടാം റാങ്കോടെ ഐ.എ.എസ് നേടിയത്.
ദേവികുളം സബ്കലക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. 2019ല്‍ ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ചത് വിവാദമായി. വിവാഹം കഴിക്കാനുള്ള തീരുമാനം ഇരുവരും കഴിഞ്ഞ ദിവസം ഐ.എ.എസ് സുഹൃത്തുക്കളെ വാട്സ്ആപ്പിലൂടെയാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.