കോട്ടയം: എം.ജി സർവകലാശാല സ്കൂൾ ഓഫ് ലറ്റേഴ്സിലെ ഡോ. വി.സി. ഹാരിസിനെ വകുപ്പുമേധാവി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തതായി ചില പത്രങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
വകുപ്പുമേധാവി സ്ഥാനം സ്ഥിരപദവിയല്ല. ഇത് ഭരണസൗകര്യത്തിന് അനുയോജ്യരായവർക്ക് മാറ്റിനൽകാറുണ്ട്. ഡോ. വി.സി. ഹാരിസ് സർവകലാശാലയിലെ നാക് ടീം സന്ദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിസ്സഹകരിക്കുകയും സ്കൂൾ ഓഫ് ലറ്റേഴ്സിലെ നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.
കൂടാതെ, സർവകലാശാല ഉത്തരവുകൾ നടപ്പാക്കുന്നതിലെ വീഴ്ചയും ഗുരുതര അച്ചടക്കലംഘനങ്ങളും നടത്തിയതായി പരാതിയുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ ഡോ. ഹാരിസിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. അലക്സാണ്ടർ, ഡോ. എ.എം. തോമസ് എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണം നടന്നുവരുകയാണ്. അന്വേഷണവിധേയനായ വ്യക്തി എന്നനിലയിൽ പഠനവകുപ്പിെൻറ സുഗമമായ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹത്തെ വകുപ്പുമേധാവി സ്ഥാനത്തുനിന്ന് താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. വിശദ അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷം മാത്രമെ തുടർനടപടി സ്വീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.