കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ നിർണായക തെളിവായ പെൻഡ്രൈവ് നശിപ്പിച്ചെന്ന് മോൻസണിന്‍റെ മാനേജർ ജിഷ്ണു. മോൻസൻ പറഞ്ഞതനുസരിച്ച് കേസിലെ നിർണായക തെളിവായ പെൻഡ്രൈവ് കത്തിച്ചുകളഞ്ഞെന്നാണ് ജിഷ്ണു പറഞ്ഞത്. അറസ്റ്റിലായ ശേഷമാണ് മോൻസൺ തെളിവുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്.
മോൻസൺ ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ കണ്ടതായും ജിഷ്ണു വെളിപ്പെടുത്തി. അറസ്റ്റിലായതിന് ശേഷവും താൻ നിരപരാധിയാണെന്ന് മോൻസന്‍ തങ്ങളെ വിശ്വസിപ്പിച്ചു. കോടതിയിൽ വെച്ചാണ് മോന്‍സൺ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. മോൻസണിന്‍റെ തട്ടിപ്പുകളെക്കുറിച്ച് അനിത പുല്ലയിലിന് വ്യക്തമായി അറിയാമായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു.
മോൻസനെ കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസ്സിലായപ്പോൾ ജോലി മതിയാക്കാൻ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി. മോൻസണിന്‍റെ മേക്കപ്പ് മാൻ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാം. ജോലി വിടരുതെന്ന് മോൻസന്‍റെ അറസ്റ്റിന് ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.